മഴവിൽ തുണ്ടുപോലെ

മഴവില്‍ തുണ്ടുപോലെ ഒരു നിമിഷം വന്നിതാ
വെറുതെ വീണുമായും.. ദിനങ്ങള്‍തന്‍ പൂവാടിയില്‍
മണ്ണിന്‍ മൗനമോ വിണ്ണിന്‍ ഗാനമായ്‌
വന്നു വേനലില്‍ ചിന്നും പൂമാരിയായ്‌..
ഈ വയല്‍ക്കരേ.. വെണ്‍പ്രാവ്‌ പോലവേ
ഓര്‍മ്മകള്‍ പിന്നെയും വന്നുവോ..
ഇന്നിതിലേ.. വഴിനിറയെ വഴിയൂ എന്‍ പൂക്കാലമേ
മഴവില്‍ തുണ്ടുപോലെ ഒരു നിമിഷം വന്നിതാ
വെറുതെ വീണുമായും.. ദിനങ്ങള്‍തന്‍ പൂവാടിയില്‍

ഈ മയില്‍പ്പീലികള്‍ പൂവെയില്‍ കാണുവാന്‍
ആയിരം കണ്ണുമായ് നിന്നുവോ
നാണം നിന്‍ കണ്ണില്‍ മിന്നുമ്പോള്‍
എന്നുള്ളില്‍ ചിന്നുമ്പോള്‍ നാമൊന്നായ് തീരുമ്പോള്‍
കാലം പൊന്‍നൂലില്‍ കോര്‍ത്തതാണല്ലോ ജീവതാളമായ്‌
ഇന്നിതിലെ വഴി നിറയെ വഴിയൂ എന്‍ പൂക്കാലമേ
ആ ..ആ ..

എന്നിലും നിന്നിലും പിന്നെയും മാരിയില്‍
തൂമയായ്‌ താരുകള്‍ പൂക്കയായ്‌
ഓളം.. എന്‍ കാലില്‍ തെന്നുമ്പോള്‍
ഞാന്‍ നിന്നില്‍ ചായുമ്പോള്‍..
നാമൊന്നായ് തീരുമ്പോള്‍..
വീണ്ടും വാസന്തം ശ്രീ വിടര്‍ന്നാടി.. പാടി പൂങ്കുയില്‍
ഇന്നിതിലേ വഴി നിറയേ.. വഴിയൂ എന്‍ പൂക്കാലമേ

മഴവില്‍ തുണ്ടുപോലെ ഒരു നിമിഷം വന്നിതാ
വെറുതെ വീണുമായും.. ദിനങ്ങള്‍തന്‍ പൂവാടിയില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mazhavil thundupole

Additional Info

Year: 
2014

അനുബന്ധവർത്തമാനം