ഉണരുണരൂ ജന്മസായൂജ്യമേ

ഓ ..ഓ
ഉണരുണരൂ ജന്മസായൂജ്യമേ
തളിരിടും സ്നേഹമേ... (2)
നൂപുരമണിയും രാസനിലാവിൽ
എന്റെ കിനാവിൻ തോണിയിലേറി
മഴവില്ലിൻ മണിയറയിൽ പോരൂ
ഉണരുണരൂ.. ജന്മസായൂജ്യമേ
തളിരിടും സ്നേഹമേ

ഉണരൂ നീയെന്റെ ഏകാന്ത രാവിൻ
രാഗസാമ്രാജ്യം വാഴാൻ (2)
നീലരാവിന്റെ പാലാഴിയോരം..
താലി ചാർത്താൻ അരങ്ങൊരുങ്ങീ
കാത്തുകാത്തെന്റെ പൂമെയ് കുഴഞ്ഞു
തോഴിമാരോ.. ദൂരെയൊഴിഞ്ഞു..
ഉണരുണരൂ ജന്മസായൂജ്യമേ...
തളിരിടും സ്നേഹമേ

ആരും മീട്ടാത്ത മണിവീണയായ് ഞാൻ
നിന്റെ തിരുമുന്നിൽ വന്നൂ (2)
ആരുമറിയാതെ അഴകിന്റെ വാതിൽ..
നിനക്കുവേണ്ടി തുറന്നു തന്നു..
കാണുവാനുള്ളിൽ മോഹം തുളുമ്പി
പാർവ്വണേന്ദു പാതിമറഞ്ഞു...
ഉണരുണരൂ ജന്മസായൂജ്യമേ
തളിരിടും സ്നേഹമേ..
ഓ ..ഓ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
unarunaru janmasayoojyame

Additional Info

Year: 
1997

അനുബന്ധവർത്തമാനം