ഇതളഴകില്‍ മലര്‍

ഇതളഴകില്‍ മലര്‍ക്കിനാവു ചൂടി
ഹൃദയവതീ നമുക്കൊരുങ്ങി നില്‍ക്കാം
ഈ മധുമഴയില്‍ പ്രിയരാഗം പാടും..
നീയെന്‍ നീലത്തുളസിയിലെ നറുമണമല്ലെ
ചിത്രമണിത്തേരിലേറി മുന്നില്‍ വന്ന ശൃംഗാരമല്ലേ..
മെയ്യിലൊതുങ്ങി നിന്ന വസന്തമല്ലേ
ഇതളഴകില്‍ മലര്‍ക്കിനാവു ചൂടി
ഹൃദയവതീ നമുക്കൊരുങ്ങി നില്‍ക്കാം
ആ.ആ...ആ ...ലാലലാല ..ആ ..ആ

ഇന്നു നിന്റെ മിഴിയിലൂറും അലിവില്‍ പോലും
രതിയുടെ സുകൃത സൗരഭം (2)
സുന്ദരസന്ധ്യാ.. കുങ്കുമമീ പുഞ്ചിരി മലരില്‍
എന്റെ കരളിന്നുള്ളില്‍ ഒരു കള്ളനെപ്പോലെ
അറിയാതെ നീ വന്നു..
അനുരാഗമണികളെല്ലാം നീ കവര്‍ന്നുപോയി

ഇതളഴകില്‍ മലര്‍ക്കിനാവു ചൂടി....ആ
ഹൃദയവതീ നമുക്കൊരുങ്ങി നില്‍ക്കാം...ആ

ഏതോ ജന്മപുണ്യ ബന്ധം പോലെ
പൂവിടുമാത്മരാഗമേ... (2)
ഇനിയൊരു നാളും വേര്‍പിരിയില്ലവനിയില്‍ നമ്മള്‍
നീയെങ്ങുപോയാലും.. നിന്നെത്തേടിവരും ഞാന്‍
നീയാടും.. ഞാന്‍ പാടും
അനുരാഗലയപരാഗങ്ങള്‍ നുകര്‍ന്നുപോകും ..

ഇതളഴകില്‍ മലര്‍ക്കിനാവു ചൂടി....
ഹൃദയവതീ നമുക്കൊരുങ്ങി നില്‍ക്കാം...
ഈ മധുമഴയില്‍ പ്രിയരാഗം പാടും..
നീയെന്‍ നീലത്തുളസിയിലെ നറുമണമല്ലെ
ചിത്രമണിത്തേരിലേറി മുന്നില്‍ വന്ന ശൃംഗാരമല്ലേ..
മെയ്യിലൊതുങ്ങി നിന്ന വസന്തമല്ലേ
ലലലാലാല ...ലലലാലലാല

ead2pTzOe44