സിംഹാസനങ്ങള്‍ വിട പറഞ്ഞു

സിംഹാസനങ്ങള്‍ വിട പറഞ്ഞു
സ്ഥാനമാനങ്ങള്‍ പടി കടന്നു
സ്വയം നിര്‍മ്മിതമാം രാജ വീഥിയില്‍
സോപാനഗായകന്‍ അലഞ്ഞൂ അലഞ്ഞു... (2)

അകലങ്ങളില്‍ ഋജു രേഖയായ്..
ആഴിയിലാകാശം അലിയുമ്പോഴും (2  )
അരികിലീ വെണ്‍ മണല്‍ തീരത്തു തല തല്ലി
അലറുന്നു തിരമാലകള്‍..
മനസ്സും കടലും ഒരുപോലെ... ഇന്നൊരുപോലെ
സിംഹാസനങ്ങള്‍ വിട പറഞ്ഞു

അനുഭൂതികള്‍ മനസ്സാക്ഷി തന്‍..
അഗ്നിപരീക്ഷയില്‍ എരിയുമ്പോഴും (2 )
പ്രതിബിംബം ഇല്ലാത്ത കണ്ണാടിയില്‍ നോക്കി
ചമയുന്നു വ്യാമോഹങ്ങള്‍...
മനസ്സേ മറക്കൂ..
ആശ്വസിക്കൂ നീ ആശ്വസിക്കൂ...

 സിംഹാസനങ്ങള്‍ വിട പറഞ്ഞു
സ്ഥാനമാനങ്ങള്‍ പടി കടന്നു
സ്വയം നിര്‍മ്മിതമാം രാജ വീഥിയില്‍
സോപാനഗായകന്‍ അലഞ്ഞൂ അലഞ്ഞു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
simhasanangal vidaparnaju

Additional Info

Year: 
1979

അനുബന്ധവർത്തമാനം