അഷ്ടമിപ്പൂത്തിങ്കളേ

അഷ്ടമിപ്പൂത്തിങ്കളേ..
അഷ്ടമിപ്പൂത്തിങ്കളേ എന്‍
അനുരാഗമലര്‍ത്തിങ്കളേ എന്‍
അഷ്ടമിപ്പൂത്തിങ്കളേ എന്‍
അനുരാഗമലര്‍ത്തിങ്കളേ എന്‍
അഷ്ടമിപ്പൂത്തിങ്കളേ...

നടയില്‍... നിന്‍ നടയില്‍
നടയില്‍... നിന്‍ നടയില്‍
നടനകേളിതന്‍ തിരനോട്ടം
ആ....ആ...നടയില്‍... നിന്‍ നടയില്‍
നടനകേളി തന്‍ തിരനോട്ടം
ഉടലില്‍... പൂവുടലില്‍
ഉദ്യാനലക്ഷ്മിതന്‍ വിളയാട്ടം...
അഷ്ടമിപ്പൂത്തിങ്കളേ

നിന്‍ പദതളിരിന്‍ താളലയങ്ങളില്‍
നിറപൗര്‍ണ്ണമിയുടെ കളിയാട്ടം
നിന്‍ മിഴിയിതളില്‍ രാഗ മനോഹര
നീലിമ കൊണ്ടൊരു മയിലാട്ടം...
നിന്‍ അധരങ്ങളിലുതിരും പുഞ്ചിരി
നീളെ വിരിക്കും കതിരോട്ടം
നിന്‍ കവിളിണയില്‍ സ്വര്‍ഗ സുധാരസ...
നിര്‍വൃതിയടയും നീരോട്ടം...

കുറുമിഴിയെങ്കില്‍ പൂന്തോട്ടം
കുറുനിരയെങ്കില്‍ നിഴലാട്ടം...
വസന്തം ചിരിക്കും... അരങ്ങിതില്‍ തുളുമ്പുമീ
സംഗീതം ശ്രുതിമധുരം താളം ലയമധുരം
നീ അതി മധുരം....
അഷ്ടമിപ്പൂത്തിങ്കളേ...
(സ്വരങ്ങൾ ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ashtamipoothinkale

Additional Info

Year: 
1974

അനുബന്ധവർത്തമാനം