നിറമെഴുതും പോലെ (m)

നിറമെഴുതും പോലെ ഉള്ളാകേ..
നിൻ ചിരിമഴകൾ പൊഴിയും നേരം
കണ്ണോരം കാണാൻ ഇന്നാരോ
വിണ്ണോളം മോഹം പാകി നീയോ..
ചെന്താമരയായ് എന്നിൽ വിടരുമ്പോഴും
അലിയുന്നു താനേ നീയാരന്നേ
എൻ പ്രണയം കൊഞ്ചും നെഞ്ചൊരം
നിറമെഴുതും പോലെ ഉള്ളാകേ
നിൻ ചിരിമഴകൾ പൊഴിയുംന്നേരം

പൂങ്കുയിലായ് എൻ കാതിൽ മൂളുമ്പോൾ
മധുരാഗം സിരയിൽ മെല്ലെ ചേരുന്നു
കടലോളം കൊതിയുണ്ടെന്നഴകേ നീ
തിരയെന്നെ തഴുകാനെൻ തീരത്ത്..
മോഹക്കരയിൽ ഒരു നിറതോണിയായ്
നിഴലേ തുഴയായ് ഇന്നു വന്നില്ലേ നീ
സന്ധ്യ പൂക്കുന്നു രാഗമേറുന്നു നീയറിഞ്ഞില്ലയോ

ഇനിവരുമോ കാറ്റെന്നെ തഴുകനായ്
ഇടനെഞ്ചിൽ തുടിയായ് വീണ്ടും പാടാനായ്
ശ്രുതിമീട്ടാൻ തമ്പുരുവോ എന്നരികെ
മുരളികയിൽ ലയമായിന്നു പാടു നീ
ചാറ്റൽമഴയിൽ തുള്ളും മൊഴിമുത്തുമായ്
കവിതേ മധുവായ് ഇന്ന് പെയ്യില്ലേ നീ
മേഘമൊഴിയുന്നു ചില്ലപൂക്കുന്നു
എന്നിലലിയില്ലയോ ..
നിറമെഴുതും പോലെ ഉള്ളാകേ..
നിൻ ചിരിമഴകൾ പൊഴിയും നേരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
niramezhuthum pole

Additional Info

Year: 
2014

അനുബന്ധവർത്തമാനം