കൊലുസ്സ് തെന്നി തെന്നി

ഡമ ഡുമുക്ക് ഡുമുക്ക് ഡുമു.. .ഡുമുഡു.. ഡുഡു..
ഡമാക്ക് ഡുമാക്ക്‌ ഡുമുഡക്ക് ഡുമുഡൂ ...
ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ
ഓഹോയ്‌ ...
തനക് തന തനനന്നന്നാ ഓഹോയ്‌
തനക് തനതന്നാ..  (2)
കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
കുണുങ്ങിക്കൂടിക്കളിയാടാമോ..
ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും
ഡമ ഡുംഡും.. .ഡമ ഡുംഡും..
ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ
..ദേനാ ...

കിനാക്കൂട്ടിൽ നിറദീപങ്ങൾ ..
ഈ കിളികളും കളികളും ദിത്തളാങ്കു തകതാ
ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ
കുന്നോളം ...ആ ..കിന്നാരം
വിണണോളം..ആ... പുന്നാരം
പാടൂ മനമേ.. നിറവാകും നിറവേ
ഈ കുളിർമതി മലരുകൾ ഒരുനിര പലനിര
വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ ..ആഹാ
ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും
ഡമ ഡുംഡും.. .ഡമ ഡുംഡും..

കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
കുണുങ്ങിക്കൂടിക്കളിയാടാമോ..

അലിയലിയലിയേ.. അലിയലിയലിയേ..
അലിയലിയലിയലിയേ.. അലിയലിയലിയേ..
അലിയലി.. അലിയലി..അലിയലി യേ യേ
അലിയലിയേ.. അലിയലിയേ..യേ ....

ആ ..നിലാപ്പെണ്ണേ കടംവേണോ
ഈ വളകളും തളകളും.. ദിത്തളാങ്കു തകതാ
കുടമണികളും കുറുമൊഴികളും.. ദിത്തളാങ്കു തകതാ ..
ആരാരും ..ആരാരും..കാണാതെ
ആരോടും.. മിണ്ടാതെ ..
പോരൂ സഖിയേ.. തണലാകും മുറിവേ ..
ഈ കുറുനിര തഴുകുമൊരരുവിയിലലകളിൽ
നിറയുമൊരനുപമ ലഹരിതൻ മധുരമിതാ ...  

ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..
ഡമ ഡുംഡും ഡമ ഡുംഡും.. .ഡമ ഡുംഡും..

കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
കുണുങ്ങിക്കൂടിക്കളിയാടാമോ..

തനതതാത്തതര... തനതതാത്തതര...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
koluss thenni thenni

അനുബന്ധവർത്തമാനം

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഗാനം

വൈശാഖ് സംവിധാനം ചെയ്ത 'കസിന്‍സ്' സിനിമയിലെ "കൊലുസ്സ് തെന്നി തെന്നി" എന്നു തുടങ്ങുന്ന ഗാനമാണ് മലയാള സിനിമയിൽ ഇന്നുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും ചിലവേറിയ ഗാനം. ഒരു കോടി രൂപ മുതല്‍മുടക്കി  ചിത്രീകരിച്ച ഗാനം പാടിയിരിക്കുന്നത് ശ്രേയാ ഘോഷാല്‍, യാസ്നിന്‍ നിസാര്‍, ടിപ്പു എന്നിവരാണ്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രൻ.മൈസൂര്‍ പാലസില്‍ വച്ചാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്.  കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, നിഷ അഗര്‍വാള്‍,വേദിക,സുരാജ് വെഞാറമൂട്‌,ജോജു തുടങ്ങിയവരടങ്ങുന്ന ഗാനം ചിത്രീകരിക്കാന്‍ 80 മണിക്കൂറാണ് ചെലവഴിച്ചത്. 80 കുതിരകളും 600 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ചേർത്തതു്: Neeli