ആവണിപ്പാടമാകവേ - M

ആവണിപ്പാടമാകവേ നിലാവ് പെയ്ത രാവുപോൽ
കാതര സ്നേഹഗീതികൾ രാപ്പാടി വീണ്ടും പാടിയോ
ശിലകൾക്കിടയിൽ നിന്ന് നീർ.. ചോലയൊന്നുണർന്നുവൊ
തരള മധുരമോർമ്മകൾ താണുയർന്നു പാറിയോ
ആവണിപ്പാടമാകവേ..നിലാവ് പെയ്ത രാവുപോൽ

മോഹിക്കും കണ്ണിനു കണിമലരും
ദാഹിക്കും ചുണ്ടിനു മധുകണവും (2)
നേദിച്ചു നിൽക്കുമീ മൂക-
സ്നേഹത്തിൻ നൊമ്പരമാരിയോ
ജീവനിലേതോ ദാഹമുണർന്നു
ശ്രാവണ മംഗല ഗീതങ്ങൾ പാടാൻ
ആവണിപ്പാടമാകവേ..നിലാവ് പെയ്ത രാവുപോൽ

മൂടൽമഞ്ഞിന്റെ മുഖപടവും
ചൂടിയൊരോമൽ പുലരിയിതാ..(2)
തൂവൽ കുടഞ്ഞൊരു ചാരെ
ജാലകപക്ഷികൾ പാടിയോ..
വാതിൽ തുറക്കൂ വാസരകന്യേ
സ്നേഹിച്ചു തീരാത്തൊരാത്മാവ് പാടി

(ആവണിപ്പാടമാകവേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Avanippadamakave - M

Additional Info

Year: 
1992

അനുബന്ധവർത്തമാനം