മുളം തണ്ടെന്തിനോ മൂളവേ

ഗരിഗസരി നീ ധാ
ഗരിഗസരി നീസാ
മുളം തണ്ടെന്തിനോ മൂളവേ
ഇളം ചുണ്ടെന്തിനോ തേടവേ
കുളിർസ്വപ്നമേതോ കളിച്ചിന്തു മൂളി
തളിർപ്പൊത്തിനുള്ളിൽ.. കള്ളക്കുയിൽ കൂകി
കളിയൂഞ്ഞലാടീടുവാൻ സ്നേഹമേ.. പോരുമോ
ഓ നിൻ പ്രേമമെൻ ഓ സംഗീതമായ്
ഓ നിൻ പ്രേമമെൻ ഓ സംഗീതമായ്

വെണ്മുകിൽ പായയിൽ..
വെണ്ണിലാ പെൺകൊടിയാൾ
മയക്കമായോ ഉറക്കമായോ
ആകാശഗംഗയിൽ ഗന്ധർവ്വഗായകന്മാർ
ഉണർത്തുപാട്ടിൽ വിളിച്ചു നിന്നെ
മനസ്സുതണുക്കും ഈ രാവിൽ
എനിക്കു പാടാൻ മോഹം..
ഓ തിങ്കൾക്കലപോലെ പിന്നിൽ
മറക്കുട പിടിച്ചു ഞാൻ കണ്ണേ
ഓ നിൻ പ്രേമമെൻ ഓ സംഗീതമായ്
ഓ നിൻ പ്രേമമെൻ ഓ സംഗീതമായ്
താര താര തര രാരാരാ
താര രാരാര രാരാരാ
താര താര തര രാരാരാ
താര രാരാര രാരാരാ..ആ
അഹ ഹ ആഹാഹ

കേട്ടതു് കളിചിരി കണ്ടതു് കുറുമ്പുകൾ
കുരുന്നുസ്വപ്നം പറന്നുവന്നേ
പറയാൻ വയ്യത് പാടാനല്ലത്
പകർന്നു തരൂ പകർന്നു തരൂ
തിരിച്ചു നിനക്ക് നൽകും ഞാൻ
കൊരുത്തൊരാമ്പൽ മാല
ഓ എനിക്കതു് ജീവനാണേ
ഞാനെന്നും നിന്റേതാണേ പൊന്നേ
ഓ നിൻ പ്രേമമെൻ ഓ സംഗീതമായ്
ഓ നിൻ പ്രേമമെൻ ഓ സംഗീതമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mulam thandinenthino

Additional Info

Year: 
2014

അനുബന്ധവർത്തമാനം