പ്രാണനെ കാണാനെനിക്കു മോഹം

പ്രാണനെ കാണാനെനിക്കു മോഹം
ഇണയോടണയാനെനിക്കു ദാഹം..
അനുഭൂതികള്‍ അകതാരിലായ്
അനുരാഗം തേന്‍ കിണ്ണമായ്
ഓ..ഓ ..ഉം ...ആ ..ആഹാഹാ ..ഓഹോഹോഹോ ...

സ്വപ്നങ്ങളായ് ..
സ്വപ്നങ്ങളായ് മനസ്സിലെന്‍ കാമുകന്‍
വര്‍ണ്ണങ്ങളായ് മഴവില്ലിലെന്‍ കോമളന്‍
ഹിമകണങ്ങളായ് മലരിലെന്‍ നായകന്‍..
നറുമണമായ്... ഇളം കാറ്റിലെന്‍ ഗായകന്‍
(പ്രാണനെ കാണാനെനിക്കു)

പരിഭവിച്ചിടറിയ മലരിന്നെത്തന്നിൽ
പരിചൊടുവാരിപ്പുണര്‍ന്നൂ തെന്നല്‍
നിറനിലാ പോലവന്‍ പാലൊളിചാര്‍ത്തി..
ആറാട്ടെഴുന്നള്ളത്ത് ആത്മാവൊരുക്കി
അനുരാഗപല്ലവി ഒന്നുമാത്രം..
എന്‍ രാഗ ഹൃദയത്തില്‍ നീ മാത്രം..
(പ്രാണനെ കാണാനെനിക്കു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pranane kananenikk moham

Additional Info

Year: 
1979

അനുബന്ധവർത്തമാനം