ദുഃഖ വെള്ളിയാഴ്ചകളേ

ദു:ഖവെള്ളിയാഴ്ചകളേ 
ഗദ്ഗദത്തിന്‍ ഗാനം മൂളും
സ്വര്‍ഗ്ഗവാതില്‍പ്പക്ഷികളേ
ഉറക്കൂ - ഈ മുത്തിനെയുറക്കൂ
(ദു:ഖവെള്ളി..)

ഓരിതള്‍പ്പൂ തിരിതെറുക്കുന്നോരീ-
ഒലീവിലക്കുടിലില്‍
ഈയുരുകും വെളിച്ചത്തില്‍ 
ഈ കുരിശിന്‍ കാല്‍ച്ചുവട്ടില്‍
മുള്‍ക്കിടക്കകള്‍ നിലത്തുനിവര്‍ത്തീ
മുത്തിനെ നിങ്ങള്‍ കിടത്തീ -എന്തിനീ
മുത്തിനെ നിങ്ങള്‍ കിടത്തീ
(ദു:ഖവെള്ളി.. )

കണ്ണുനീരിന്‍ തിരയുറങ്ങാത്തൊരീ- 
ഗലീലിയക്കടലില്‍
ഈ വീശും കൊടുങ്കാറ്റിൽ
ഈ കളിമണ്‍ പെട്ടകത്തില്‍
പെറ്റചിപ്പിതന്‍ മടിയിലിരുത്തി
മുത്തിനെ നിങ്ങള്‍ ഒഴുക്കി -എന്തിനീ 
മുത്തിനെ നിങ്ങള്‍ ഒഴുക്കീ
(ദു:ഖവെള്ളി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dukhavelliyazhchakale

Additional Info

അനുബന്ധവർത്തമാനം