നദികൾ നദികൾ നദികൾ

നദികള്‍ നദികള്‍ നദികള്‍
ഞങ്ങള്‍ നര്‍ത്തകികള്‍
നിത്യനര്ത്തകികള്‍
പ്രകൃതിക്കു നീരാട്ടു
പനിനീരുമായ് വരും
പ്രിയ സഖികള്‍
(നദികൾ..)

ഗംഗേ യമുനേ ബ്രഹ്മപുത്രേ
ഗോദാവരീ കാവേരീ
നിങ്ങളൊന്നിച്ചു കൈനീട്ടി
പുല്‍കുമ്പോള്‍
ഒന്നേ ദാഹം ഒന്നേ മോഹം
ഒന്നേ ദേശീയ മന്ത്രം
വന്ദേമാതരം ജയ വന്ദേമാതരം

ഭൂമിക്കു ഗംഗാദാനം നല്‍കിയ
പുതിയ ഭഗീരഥരേ
നിങ്ങള്‍ തമിഴ്നാട്ടുകാരോ തുളുനാട്ടുകരോ
മലയാളികളോ
ഹിന്ദുമതക്കാരോ നിങ്ങള്‍
ക്രിസ്തുമതക്കാരോ
ഇന്‍ഡ്യാക്കാര്‍ ഞങ്ങള്‍ ഇന്‍ഡ്യാക്കാര്‍
ഇന്‍ഡ്യാക്കാര്‍ ഞങ്ങള്‍ ഇന്‍ഡ്യാക്കാര്‍
(നദികള്‍..)

പമ്പേ പദ്മേ തുംഗഭദ്രേ
പെരിയാറേ പാലാറേ
നിങ്ങള്‍ ഒന്നിച്ചു കൈകൊട്ടി
പാടുമ്പോള്‍
ഒന്നേ രാഗം ഒന്നേ താളം
ഒന്നേ ദേശീയ ഗീതം
വന്ദേമാതരം ജയ വന്ദേമാതരം

ഭൂമിയെ സസ്യശ്യാമളയാക്കും
പുതിയ കൃഷീവലരേ
നിങ്ങള്‍ മഹാരാഷ്ട്രക്കാരോ
ഗുജറാത്തുകാരോ ബംഗാളികളോ
ഇസ്ലാം മതക്കാരോ
നിങ്ങള്‍ ബുദ്ധമതക്കാരോ
ഇന്ത്യക്കാര്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍
ഇന്ത്യക്കാര്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍
(നദികള്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nadhikal

Additional Info

അനുബന്ധവർത്തമാനം