കുരുത്തോലത്തോരണ പന്തലിൽ

കുരുത്തോലത്തോരണപന്തലിലെ

കുറുമൊഴി മുല്ലപ്പൂ മണ്ഡപമേ

കൗമാരം തൊട്ടെന്റെ കല്പനാ വീഥിയിൽ

കതിർ മഴ തൂകിയ ഗോപുരമേ (കുരുത്തോല..)

 

കല്യാണി പൂവിടും നാദസ്വരം

കളിയാക്കി പാടിടും പാദസ്വരം (2)

സങ്കല്പ നക്ഷത്ര ദീപ്തികളൊന്നാകും

ചങ്ങല വട്ട തൻ ദീപനാളം

ആ നിർവൃതി തൻ നിമിഷങ്ങളേ (കുരുത്തോല..)

 

ആ കണ്ണിന്നൊളി മിന്നും പൊൻ മാംഗല്യം

അതു കാണും നെഞ്ചിലെ പൂഞ്ചില്ലില്ലം

നിറപറ ചൂടുന്ന ചെന്തെങ്ങിൻ പൂക്കുല

നിലവിളക്കേന്തുന്ന നെയ്ത്തിരികൾ

ആ നിർവൃതി തൻ നിമിഷങ്ങളേ (കുരുത്തോല..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuruthola Thorana Panthalil

Additional Info

അനുബന്ധവർത്തമാനം