കൊച്ചു കൊച്ചൊരു കൊച്ചീ

കൊച്ചു കൊച്ചൊരു കൊച്ചീ
ഓളു നീലക്കടലിന്റെ മോള്.....
 
 
കൊച്ചു കൊച്ചൊരു കൊച്ചീ
ഓളു നീലക്കടലിന്റെ മോളു
ആ  പണ്ടു പണ്ടൊരു നാളു
ഓളു പ്രായമറിഞ്ഞൊരു കാലം (കൊച്ചു കൊച്ചൊരു..)
പച്ചക്കൊടിയും  ആഹാ
പറത്തി വന്നെത്തീ    എന്തിനാ
പച്ചക്കൊടിയും പറത്തി വന്നെത്തീ
വെള്ളിത്തുരുത്തു പോലൊരു കപ്പൽ ഹൊയ് (3)
പ..ച്ച...ക്കൊടി...യും പറ...ത്തി വ...ന്നെ...ത്തീ 
വെ..ള്ളി...ത്തു...രു....ത്തു പോ..ലൊ...രു ക...പ്പ....ൽ
 
ആശാൻ മൊശോല്ലാ (കൊച്ചു കൊച്ചൊരു..)
 
കപ്പലിലുള്ളൊരു രാജകുമാരൻ
പെണ്ണിനെ കണ്ടു കൊതിച്ചേ
ആ പെണ്ണിനു നാണമുദിച്ചേ (കപ്പലിലുള്ളൊരു..)
കരയിലൊരഞ്ഞൂറു തിര വന്നു കൂടി (2)
മയിലാഞ്ചി പൂ വിരിച്ച്
തുടു തുടെ മാനം ചുവന്ന്
മാനം ചുവന്ന് മാനം ചുവന്ന് മാനം ചുവന്ന് (കൊച്ചു..)
 
 
പെണ്ണിനെ വേണം ഐലേസാ
പെണ്ണു തരില്ല ഏലയ്യാ
പൊന്നു തരാമേ ഐലേസാ
മിന്നു തരാമേ ഏലയ്യാ
മഞ്ചലിലേറി  ഐലേസാ
ഇക്കരെ വന്നേ ഏലയ്യാ
ആരു പറഞ്ഞേ ഐലേസാ
ഞമ്മളു കണ്ട്  ഏലയ്യാ
 
 
ഏഴു കരയിലും മൊഞ്ചത്തിയാകും
കൊച്ചിയെ നിക്കാഹ് ചെയ്യാൻ ആ രാജകുമാരനുറച്ചു (2)
മെഹറായിട്ടായിരം തളിക പണിഞ്ഞ്
മണവാട്ടിക്കെന്തു കൊടുത്തൂ
മണവാട്ടിക്കെന്തു കൊടുത്തൂ
കൊടുത്തൂ കൊടുത്തൂ മണവാട്ടിക്കെന്തു കൊടുത്തൂ
ആ കാശു കൊണ്ടല്ലേ  മച്ചുവാ പണിതത് (കൊച്ചു കൊച്ചൊരു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kochu Kochoru Kochi

Additional Info

Year: 
1979

അനുബന്ധവർത്തമാനം