പൂമകൾ വാഴുന്ന കോവിലിൽ

പൂമകൾ വാഴുന്ന കോവിലിൽ നിന്നൊരു
സോപാനസംഗീതം പോലേ (2)
കന്നിത്തെളിമഴ പെയ്ത നേരം
എന്റെ മുന്നിൽ നീയാകെ കുതിർന്നു നിന്നൂ
നേർത്തൊരു ലജ്ജയാൽ മൂടിയൊരാ മുഖം
ഓർത്തു ഞാനും കുളിരാർന്നു നിന്നൂ
ഓർമ്മകൾക്കെന്തു സുഗന്ധം
എന്നാത്മാവിൻ നഷ്ടസുഗന്ധം
എന്നാത്മാവിൻ നഷ്ടസുഗന്ധം
 
 പൂവിനെതൊട്ട്‌ തഴുകിയുണർത്തുന്ന
സൂര്യകിരണമായ്‌ വന്നു (2)
വേനലിൽ വേവുന്ന മണ്ണിനു
ദാഹനീരേകുന്ന മേഘമായ്‌ വന്നൂ
പാടിത്തുടിച്ചു കുളിച്ചു കേറും
തിരുവാതിരപ്പെൺകിടാവോർത്തുനിന്നൂ
ഓർമ്മകൾക്കെന്തു സുഗന്ധം
എന്നാത്മാവിൻ നഷ്ടസുഗന്ധം
എന്നാത്മാവിൻ നഷ്ടസുഗന്ധം 
 
 പൂമുഖവാതുക്കൽ നീയോർത്തു നിന്നൊരാ
പ്രേമസ്വരൂപനോ വന്നു ?(2)
കോരിത്തരിച്ചു നീ നോക്കി നിൽക്കേ
മുകിൽക്കീറിൽ നിന്നമ്പിളിമാഞ്ഞൂ
ആടിത്തിമിർത്ത മഴയുടെ ഓർമ്മകൾ
ആലിലത്തുമ്പിലെ തുള്ളികളായ്‌
ഓർമ്മകൾക്കെന്തു സുഗന്ധം
എന്നാത്മാവിൻ നഷ്ടസുഗന്ധം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3.5
Average: 3.5 (2 votes)
Poomakal vaazhunna kovilil

Additional Info

അനുബന്ധവർത്തമാനം