കല്‍ക്കണ്ട മലയെ

കല്‍ക്കണ്ട മലയെ ഒറ്റയ്ക്കു നുണയാന്‍
വരണ്ണ്ടു് കൊതിക്കുറുമ്പന്‍
തേനുള്ള മരത്തിന്‍ കൊമ്പത്തു കയറാന്‍
മോഹിച്ച പുളിയുറുമ്പന്‍
പഞ്ചാരക്കണ്ണുണ്ടേ കൊച്ചുനുണക്കുഴി രണ്ടുണ്ടേ
പഞ്ചാരക്കണ്ണുണ്ടേ കൊച്ചുനുണക്കുഴി രണ്ടുണ്ടേ
ചുണ്ടത്തോ മുല്ലച്ചെണ്ടുണ്ടേ.. ഹോ..

കല്‍ക്കണ്ട മലയെ ഒറ്റയുക്കു നുണയാന്‍
വരണ്ണ്ടു് കൊതിക്കുറുമ്പന്‍
തേനുള്ള മരത്തിന്‍ കൊമ്പത്തു കയറാന്‍
മോഹിച്ച പുളിയുറുമ്പന്‍

കാളിന്ദി തീരത്തങ്ങോടിനടന്നൊരു പെണ്ണിന്റെ
പണ്ടത്തെ മുറച്ചെറുക്കന്‍...
അന്നു ചേലേം എടുത്തു കടന്നൊരു വീരന്‍
ഹയ്യയ്യാ യിയാ യിയാ ...ഹയ്യയ്യാ യിയാ യിയാ ...
വെണ്ണയും തേടിക്കൊണ്ടവിടെയുമിവിടേയും
ഉറിതല്ലിയുടച്ചൊരു കുസൃതിയിവന്‍ (2)

നല്ലൊരോടക്കുഴള്‍ വിളിച്ചാരേയുമാരേയും
പതുക്കനേ മയക്കണ പഠിച്ച കള്ളന്‍..

കല്‍ക്കണ്ട മലയെ ഒറ്റയുക്കു നുണയാന്‍
വരണ്ണ്ടു് കൊതിക്കുറുമ്പന്‍
തേനുള്ള മരത്തിന്‍ കൊമ്പത്തു കയറാന്‍
മോഹിച്ച പുളിയുറുമ്പന്‍

പ്രേമക്കരിമ്പിന്റെ വില്ലുകുലയ്ക്കണ പാഠങ്ങള്‍
നന്നായിട്ടറിയുന്നവന്‍...
ചങ്കില്‍ ചക്കരയിട്ടു നിറച്ചൊരു മാരന്‍
പൂരത്തിനണയണ സുന്ദരിമണികളെ..
ഒളികണ്ണാലൊതുക്കണ മിടുമിടുക്കന്‍.. (2)

വന്നു ചേലുള്ളോരീ മുറ്റമതാകെയുമാകെയും
പതിച്ചതങ്ങെടുക്കുമോ എളുപ്പം ചൊള്ളന്‍

(കല്‍ക്കണ്ട മലയെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kalkkanda malaye

Additional Info

Year: 
2007

അനുബന്ധവർത്തമാനം