കടുംതുടിതാളം

കടുംതുടിതാളം മുഴങ്ങീ
മാനവും മണ്ണും ഇണങ്ങീ  (2)
തിരുവരങ്ങിലെ നടനവേളയില്‍
മാനവചേതന തുയിലുണരാന്‍

കടുംതുടിതാളം മുഴങ്ങീ
മാനവും മണ്ണും ഇണങ്ങീ
തിരുവരങ്ങിലെ നടനവേളയില്‍
ഗരിസ സധപ സരിഗപധസരിഗ
കടും തുടിതാളം മുഴങ്ങീ

ഉലകിതിലുയര്‍ന്ന കലയേ നാടകം... ആ ...ആ
ഉലകിതിലുയര്‍ന്ന കലയേ നാടകം
നാടകമതിലേ കഥയേ ഉലകം (2)
വേഷമാടിയത് ജീവിതമായ്
ജീവിതം കദന കൗതുകമായ് (2)
ഉള്ളിലെ ഉറവയില്‍ ഉണ്മയുണര്‍ന്നു
നര്‍മ്മമെന്ന നന്മ കൊണ്ടു കലയുറയും
കടുംതുടിതാളം മുഴങ്ങീ
മാനവും മണ്ണും ഇണങ്ങീ
തിരുവരങ്ങിലെ നടനവേളയില്‍
ഗരിസ സധപ സരിഗപധസരിഗ
കടുംതുടിതാളം മുഴങ്ങീ

കുറി ചൊല്ലിയല്ലോ പൈങ്കിളീ
കുറി ചൊല്ലിയല്ലോ പൈങ്കിളീ
കഥ ചൊല്ലിയാടി നായകന്‍.. നായകന്‍
കുറി ചൊല്ലിയല്ലോ പൈങ്കിളീ
കഥ ചൊല്ലിയാടി നായകന്‍.. നായകന്‍
വെളിപാടായ് വളര്‍ന്ന കളിയേ കാര്യമായ്
വെളിപാടായ് വളര്‍ന്ന കളിയേ കാര്യമായ്
ജല്ലിലും ഉറന്ന കന്മദമല്ലോ
കണ്ണുകള്‍ക്കു കാതുകള്‍ക്കു കനിരസം

കടുംതുടിതാളം മുഴങ്ങീ
മാനവും മണ്ണും ഇണങ്ങീ
തിരുവരങ്ങിലെ നടനവേളയില്‍
ഗരിസ സധപ സരിഗപധസരിഗ
കടുംതുടിതാളം മുഴങ്ങീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kadam thudithalam

Additional Info

Year: 
1989

അനുബന്ധവർത്തമാനം