നേരിനാലൊരു നെയ്ത്തിരി

നേരിനാലൊരു നെയ്ത്തിരി വഴിത്താരമായി മുന്നിൽ നീങ്ങണം
നോവിലും മുൾപ്പടർപ്പിലും കുഴഞ്ഞീടുമെന്നെ നീ താങ്ങണം (2)
നാടിനും നടക്കാവിനും വഴിച്ചൂട്ട്‌ നാളമായേറണം
ആയിരം കുരുത്തോലയിൽ സ്നേഹകാവ്യമായി കരുത്തേകണം
നാവുണക്കുമീ വേനലിൽ മഴക്കാവലായി പൊഴിഞ്ഞീടണം
നാദശൂന്യമാം വീണയെ നിറത്താളമായി തോട്ടുണർത്തണം 
നാരിതൻ രഥവീധിയിൽ നൂറുഭാവരാൽ ചക്രം തിരിയണം
ജീവിതത്തിന്റെ കൈപ്പുനീരിനെ തേന്മധുരമായി മാറ്റണം
മാനിഷാദകൾ പാടുവാൻ ചിതൽ മൂടി ഞാൻ തപം കൊള്ളണം
ഞാനുണർന്ന മണ്‍കൂടിതിൽ സർഗ്ഗ ജ്ഞാനവേദനമാകണം

നേരിനാലൊരു നെയ്ത്തിരി വഴിത്താരമായി മുന്നിൽ നീങ്ങണം
നോവിലും മുൾപ്പടർപ്പിലും കുഴഞ്ഞീടുമെന്നെ നീ താങ്ങണം (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nerinaloru neythiri

Additional Info

Year: 
2014
Lyrics Genre: 

അനുബന്ധവർത്തമാനം