മുല്ലപ്പൂ കൊണ്ടുവായോ

മുല്ലപ്പൂ കൊണ്ടുവായോ.. മല്ലിപ്പൂ കൊണ്ടുവായോ
അല്ലിപ്പൂ കൊണ്ടുവാ പൈങ്കിളിക്ക്
അഞ്ജനം കൊണ്ടുവാ എന്മിഴിക്ക്
കല്ലെടുക്കാനൊരു തുമ്പിയെക്കൊണ്ടുവാ
വായോ.. വായോ..
കണ്മണി പൊന്മണി പൈതലിന്ന്
കണ്മണി പൊന്മണി പൈതലിന്ന്
കണ്മണി പൊന്മണി പൈതലിന്ന്
മുല്ലപ്പൂ കൊണ്ടുവായോ.. മല്ലിപ്പൂ കൊണ്ടുവായോ

ഒന്നാം കുന്നുമ്മേല്‍ ഓരടിക്കുന്നുമ്മേല്‍
ഓടിക്കളിക്കണ പെണ്ണാടേ പെണ്ണാടേ..  ആ (2)
പൊന്നും കുടത്തിന്റെ പൊന്നും വയറിന്
ചെല്ലക്കുടത്തിന്റെ ചെല്ലവയറിന്.. (2)
നാഴിയിരുന്നാഴിപ്പാലു താടീ..
ഏതുകൈ ഏതുകൈ ഏതു കൈയ്യ്
ചാഞ്ചക്കം ചാഞ്ചക്കം തൊട്ടിലാടും
എന്റെകൈ എന്റെകൈ എന്റെ കൈയ്യ്
ചാഞ്ചക്കം ചാഞ്ചക്കം തൊട്ടിലാടും
കണ്മണി പൊന്മണി പൈതലിന്ന്
കണ്മണി പൊന്മണി പൈതലിന്ന്
കണ്മണി പൊന്മണി പൈതലിന്ന്
മുല്ലപ്പൂ കൊണ്ടുവായോ.. മല്ലിപ്പൂ കൊണ്ടുവായോ

കാണാതെ പോയെന്നു തേടിനടക്കുമ്പോ
കയ്യില്‍ കിട്ടിയ മുത്താണ് മുത്താണ്..ആ (2)
തങ്കക്കുടത്തിന്റെ തങ്കക്കവിളില്..
തേനും കുടത്തിന്റെ തേനും കവിളില് (2)
നൂറും ഇരുന്നൂറും മുത്തമൊന്നായി
ഏതു കൈ ഏതു കൈ ഏതു കയ്യ്
ഇത്തിരിക്കിത്തിരി പൊട്ടുകുത്തും
എന്റെ കൈ എന്റെ കൈ എന്റെ കൈയ്യ്
ഒത്തിരിക്കൊത്തിരി പൊട്ടുകുത്തും
കണ്മണി പൊന്മണി പൈതലിന്ന്
കണ്മണി പൊന്മണി പൈതലിന്ന്
കണ്മണി പൊന്മണി പൈതലിന്ന്
മുല്ലപ്പൂ കൊണ്ടുവായോ.. മല്ലിപ്പൂ കൊണ്ടുവായോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mullappoo konduvayo

Additional Info

Year: 
1982
Lyrics Genre: 

അനുബന്ധവർത്തമാനം