വിടരുവാന്‍ വിതുമ്പുമീ

വിടരുവാന്‍ വിതുമ്പുമീ ഇതളിനേകി നീ നിറം
ശ്യാമസുന്ദരസുമം അറിഞ്ഞു സ്പര്‍ശന സുഖം (2)

ഇളംവെയില്‍ ചൂടുമായി രാഗഹംസമേ വരൂ
നീ കൊതിയ്ക്കും ഓമലാള്‍..
കാത്തുനില്‍പ്പൂ ഞാനിതാ..
പ്രകൃതിയില്‍ പൊതിയുമീ
പ്രകൃതിയില്‍ പൊതിയുമീ തരള രാഗാര്‍ദ്ര ഞാന്‍
വിടരുവാന്‍ വിതുമ്പുമീ ഇതളിനേകി നീ നിറം
ശ്യാമസുന്ദരസുമം അറിഞ്ഞു സ്പര്‍ശന സുഖം

അന്തരംഗ വേണുവില്‍ ആദ്യരാഗമുണരവേ
ഈറനായ കനവുകള്‍ നിഴല്‍ വിരിച്ച തണുവിടം
തേടുന്നൂ മൂകമായി..
തേടുന്നൂ മൂകമായി രോമഹര്‍ഷോത്സവം

വിടരുവാന്‍ വിതുമ്പുമീ ഇതളിനേകി നീ നിറം
ശ്യാമസുന്ദരസുമം അറിഞ്ഞു സ്പര്‍ശന സുഖം (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vidaruvan vithumbumee

Additional Info

Year: 
1982
Lyrics Genre: 

അനുബന്ധവർത്തമാനം