മായരുതേയീ

മായരുതേയീ മധുരവാസരം ...
സുകൃതസുധാമയ ഭാസുരം
മധുര നിമിഷമേ പുലരൂ  ....
ആനന്ദം ആനന്ദം ഹാ ഹാ ആനന്ദം ആനന്ദം
പ്രേമസദനത്തില്‍ കത്തിച്ചാ ദീപാവലി
എന്നുമണയാതെ നില്‍ക്കട്ടെ ജീവാവധി
(മധുര )

പൂര്‍ണ്ണചന്ദ്രന്‍ പ്രകാശിക്കുമീയാമിനി
എന്നും പുളകങ്ങള്‍ ചാര്‍ത്തട്ടെ നമ്മെയിനി
നമ്മെയിനി (ഓ മധുര )
രണ്ടു ഹൃദയങ്ങള്‍ ഒന്നായോരീ വാസരം
മന്നില്‍ മറയാതെ നില്‍ക്കട്ടെ ചേതോഹരം
(ഓ മധുര )  ആനന്ദം ആനന്ദം........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
maayarutheyi

Additional Info

Year: 
1952

അനുബന്ധവർത്തമാനം