ഈറ്റപ്പുലിയോ

ഈറ്റപ്പുലിയോ ​ചീറ്റപ്പുലിയോ
പിടിച്ചു തിന്നാൻ വന്നതാണോ (2)
കണ്ണുമിഴിക്കല്ലേ വായപൊളിക്കല്ലേ
അയ്യയ്യോ കടുകിലൊളിക്കും ... ഞാൻ
ഹൊയ് ... ( ഈറ്റപ്പുലിയോ ... )

ചുവന്നു തുടുത്തോ പൂങ്കവിൾ രണ്ടും
ചുമ്മാ ചിരിക്കൊന്നു പെണ്ണെ
നാണം വന്നോ നാണം വന്നോ
നഖമൊന്നു കടിക്കടീ പെണ്ണെ​
മതി മതി മതി , ഇതുമതി
ഈ പോസ്സ് ബെസ്റ്റാണ്
ബെസ്റ്റാ പെണ്ണേ,  പോസ്
ബെസ്റ്റാ പെണ്ണേ​ (2)​
( ഈറ്റപ്പുലിയോ ... )

കല്ലുവലിച്ചെറിയുന്നതു പോലെ
കൊള്ളിവാക്കെറിയല്ലേ (2)
കണ്ണേ നീയിപ്പണി തുടർന്നാൽ
കല്യാണം കഴിക്കില്ല പെണ്ണേ...
മതി മതി മതി, ഇതുമതി
ഈ പോക്ക് പസ്റ്റാണ്
ബെസ്റ്റാ പെണ്ണേ , ബെസ്റ്റാ
പെണ്ണേ...
( ഈറ്റപ്പുലിയോ ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
eettappuliyo

Additional Info

Year: 
1984

അനുബന്ധവർത്തമാനം