വാ വാ മകനേ

വാ വാ മകനേ വാരിജനയനാ
വന്‍ചതി ചെയ്യാന്‍ കരുതാതേ
അമ്മയ്ക്കിനിമേല്‍ ആരൊരു തുണയെടാ
പൊന്‍മകനേ നീ പോകാതെ

കുരുടനു കയ്യില്‍ വടിപോലല്ലോ
കൊണ്ടുനടന്നേന്‍ സുതനേ നിന്നെ
എന്നിരുള്‍ മാറ്റാന്‍ ഈശ്വരന്‍ നല്‍കിയ
പുണ്യവിളക്കേ പൊലിയാതേ

ഇച്ചെറുചുണ്ടിലൊരുമ്മ പകരാന്‍
ഇക്കാലടിയെന്‍ മാറില്‍പ്പതിയാന്‍
മകനേ നിന്നെയൊരുകുറി കാണാന്‍
മാസം പത്തു ചുമന്നേനല്ലോ

പലകളി കാട്ടി പൈമ്പാലൂട്ടി 
പകലും രാവും താരാട്ടി
പ്രാണന്‍ നല്‍കി വളര്‍ത്തിയതയ്യോ
പാമ്പു കടിച്ചു മരിപ്പാനോ

ഏകാന്തതയില്‍ തുണയായല്ലോ
ഏകിയെനിക്കായ് നാഥന്‍ നിന്നെ
എവിടെപ്പൊന്‍മകനെന്നിനി വരവേന്‍
എന്തുര ചെയ്വേന്‍ മകനേ മകനേ . . . . 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
va va makane

Additional Info

Year: 
1955

അനുബന്ധവർത്തമാനം