പൊന്‍ വിളയും കാട്‌

പൊന്‍ വിളയും കാട്‌ ഞങ്ങളുടെ നാട്‌
പൊന്നോണം പുലരുന്ന തേയിലക്കാട്‌
ഈ തേയിലക്കാട്‌..
പൊന്നോണം പുലരുന്ന തേയിലക്കാട്‌
ഈ തേയിലക്കാട്‌..
ഇവിടെ തൊഴിലാളിയില്ലാ മുതലാളിയില്ലാ
ഇവിടെ തൊഴിലാളിയില്ലാ മുതലാളിയില്ലാ
തോളുകള്‍ തോള്‍ ചേരും മനുഷ്യര്‍ മാത്രം
നല്ല മനുഷ്യര്‍ മാത്രം..
തോളുകള്‍ തോള്‍ ചേരും മനുഷ്യര്‍ മാത്രം
നല്ല മനുഷ്യര്‍ മാത്രം..

ഈ സ്വര്‍ഗ്ഗ ഭൂമിയിലെ ആശ്രമ ശുദ്ധിയില്‍
ആരുടെ കരിങ്കൈകള്‍ പതിഞ്ഞാലും
ജീവന്‍ കൊടുത്തുമീ നാടിന്റെ സന്തതികള്‍
വീറോടെ നിന്നതിനെ എതിര്‍ക്കും..
ഞങ്ങള്‍ വീറോടെ നിന്നതിനെ എതിര്‍ക്കും..

പൊന്‍ വിളയും കാട്‌ ഞങ്ങളുടെ നാട്‌
പൊന്നോണം പുലരുന്ന തേയിലക്കാട്‌
ഈ തേയിലക്കാട്‌..
പൊന്നോണം പുലരുന്ന തേയിലക്കാട്‌
ഈ തേയിലക്കാട്‌..

അന്തരാത്മാവില്‍ ഞങ്ങള്‍ പണിയും
ശാന്തിതന്‍ മണിവർണ്ണ ഗോപുരത്തില്‍
കാറ്റു വിതയ്ക്കാന്‍ കൊടുങ്കാറ്റു കൊയ്യാന്‍
കാറ്റു വിതയ്ക്കാന്‍ കൊടുങ്കാറ്റു കൊയ്യാന്‍
ആരെയും അനുവദിക്കില്ല ഞങ്ങള്‍
ആരെയും അനുവദിക്കില്ല ഞങ്ങള്‍

പൊന്‍ വിളയും കാട്‌ ഞങ്ങളുടെ നാട്‌
പൊന്നോണം പുലരുന്ന തേയിലക്കാട്‌
ഈ തേയിലക്കാട്‌..
പൊന്നോണം പുലരുന്ന തേയിലക്കാട്‌
ഈ തേയിലക്കാട്‌..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ponvilayum kadu

Additional Info

Year: 
1977
Lyrics Genre: 

അനുബന്ധവർത്തമാനം