പാലൊളി പൂനിലാ

 

പാലൊളി പൂനിലാ പുഞ്ചിരികൊണ്ടെന്റെ
മാലാകെ മാറിടുന്നു മനം പ്രേമാര്‍ദ്രമായിടുന്നു (2)
ജീവിതപ്പോരിലെന്‍ തേരാളിയായിടും
ആനന്ദദായിനിയേ പ്രാണാധിനായികയേ

എന്നും ഞാനെന്‍ മനക്കണ്ണാടിയില്‍ക്കാണും
എന്‍ ജീവനാഥനെന്നോ ഇനി വന്നുചേരുന്നതെന്നോ
വേദനകൊണ്ടാത്മശോധന ചെയ്തതോ
പാപമേ സാഹസമേ - എന്റെ ജീവിതമീവിധമോ

കര്‍ഷകമുദ്രതന്‍ തൂവേര്‍പ്പണിമുത്തു
കൈത്തലത്താല്‍ തുടയ്ക്കാന്‍
എന്റെ ചിത്തതാരില്‍ ലയിക്കാന്‍
ഉത്തമേ എന്നിനിയൊക്കുമോ
ഇല്ലെങ്കില്‍ ചത്തുപോം നിന്റെ നാഥനി -
ങ്കലെത്തുമോ ഈ വിലാപം

നീറുന്ന ചിന്തയാലന്തരംഗം
അഴലേറുന്ന തീച്ചൂളയായി
അതു മാറുന്ന കാലമേതോ

വാടൊല്ലെ നിന്‍മനം തേടൊല്ലെ താപത്തെ
കൂടും നാം കൂട്ടുകാരായ്
പ്രേമം പാടുന്ന പാട്ടുകാരായ്
ദാമ്പത്യജീവിത പൂന്തോപ്പിലെന്നെന്നും
ആദര്‍ശസമ്പന്നരായ് വാഴും (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
paloli poonila

Additional Info

Year: 
1956
Lyrics Genre: 

അനുബന്ധവർത്തമാനം