ഒരു ഞരമ്പിപ്പോഴും

ആ ..ആ
ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്ന്
ഒരില തന്റെ ചില്ലയോടോതി..
ഒരില കൊഴിയാതെയിപ്പോഴും ബാക്കിയെന്നൊരു ചില്ല
കാറ്റിനോടോതി..
ഒരു ചില്ല കാറ്റിനോടോതി..

ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്‍പ്പുണ്ടെന്നൊരു മരം
പക്ഷിയോടോതി (2)
ഒരു മരം വെട്ടാതെ ഒരു കോണില്‍ കാണുമെന്നൊരു കാടു
ഭൂമിയോടോതി..

ഒരു സൂര്യനിനിയും ബാക്കിയുണ്ടെന്നൊരു മല സ്വന്തം
സൂര്യനോടോതി...
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാന്‍
പടരുന്ന രാത്രിയോടോതി..
പടരുന്ന രാത്രിയോടോതി..

അതുകേട്ട് ഭൂമിതന്‍ പീഡിതരൊക്കെയും
പുലരിയോടൊപ്പമുണര്‍ന്നു .
അവരുണര്‍ന്നപ്പോഴേ പുഴകള്‍ പാടി..
വീണ്ടും തളിരിടും കരുണയും കാടും..

പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരുമീട്ടി ഹാ..
പുതുതായി വാക്കും മനസ്സും..
ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്ന്
ഒരില തന്റെ ചില്ലയോടോതി..
ഒരില തന്റെ ചില്ലയോടോതി..
ഒരില തന്റെ ചില്ലയോടോതി..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru njarampippozhum

Additional Info

Year: 
2006
Lyrics Genre: 

അനുബന്ധവർത്തമാനം