കല്യാണം കളിയാണെന്നാര്

കല്യാണം കളിയാണെന്നാരുപറഞ്ഞു
അത് വല്ലാത്ത പുലിവാലെന്ന് ഞാനുമറിഞ്ഞു
ഇന്നു ഞാനുമറിഞ്ഞു

മാനത്തു നോക്കിനോക്കി നെഞ്ചുതുടിപ്പ്
പക്ഷേ ഞാനൊന്നുമറിഞ്ഞില്ലേ എന്നൊരിരുപ്പ്
കളിയാക്കാന്‍ നില്‍ക്കാതെ തുമ്പിതുള്ളി
നിന്റെ കവിളിലൊരു നുള്ളുതരും കൊച്ചുകള്ളി
പോടീ കൊച്ചുകള്ളി
(കല്യാണം. . . )

കാനനങ്ങള്‍ പൂത്താലും പൂങ്കുയിലില്ല -ഇന്നു
കാതില്‍ വന്നു കഥപറയും കാറ്റേയില്ല
കല്യാണം നാളെയെങ്കില്‍ പെണ്ണിന്ന് - ഒരു
വല്ലാത്ത ചൂടുതന്നെ തോന്നിടുമിന്ന്
(കല്യാണം. . . )

ശരിയാണെന്‍ സഖി നിനക്കറിയാമെന്‍ മാനസമാ -
പരമാര്‍ഥ സ്നേഹത്തിന്‍ വാതിലുമുട്ടി-ഒന്നും
പറയാനാകാതെയുള്ളില്‍ വേദനതട്ടി
മാനാണ് മയിലാണെന്ന് മേനിപറഞ്ഞ് -നിന്റെ
മണവാളന്‍ അരികെവന്നു തരും
മനസ്സിന്റെ ചൂടാറ്റാന്‍ തക്കമരുന്ന്
(കല്യാണം. . . )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kalyanam kaliyanennanu

Additional Info

Year: 
1960
Lyrics Genre: 

അനുബന്ധവർത്തമാനം