കൈലാസ ശൈലാധിനാഥാ

കൈലാസ ശൈലാധിനാഥാ.. നാഥാ
കൈതൊഴാം കൈതൊഴാം ശ്രീ പാദം..
താളത്തിൽ ഓംകാര തുടികൊട്ടും നേരം
താണ്ഡവമാടുന്ന തൃപ്പാദം..
(കൈലാസ..)

മണിനാഗഫണമാടും തിരുമുടിയും നിൻ
കനലോടു കനൽകത്തും തിരുമിഴിയും
ഈ മണികണ്ഠനെ തന്ന തൃക്കൈയ്യും
ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച തിരുമെയ്യും
കൂടും വെടിഞ്ഞു ഞാൻ പോകുന്നിടത്തെല്ലാം
കൂടെയുണ്ടാകണേ ശിവശംഭോ...
(കൈലാസ..)

സന്താനഗോപാലകൃഷ്ണാ കൃഷ്ണാ
എന്നും തൊഴുന്നേൻ നിൻ ശ്രീപാദം
ഗോമേദക രത്ന തളിർപുഷ്പ തളകൾ
ഗോപികൾ ചാർത്തുന്ന തൃപ്പാദം..
(സന്താന..)

മയിൽപ്പീലിക്കതിർ ചൂടും തിരുമുടിയും നിൻ
മണിയോടക്കുഴലൂതും തേൻചൊടിയും
ഈ ഇരുപൂക്കളെ തന്ന തൃക്കൈയ്യും ഞാൻ
കണി കണ്ടുണരുന്ന തിരുമെയ്യും
ഉണ്ണിക്കിടാങ്ങൾ വിളിയ്ക്കുന്നിടത്തെല്ലാം
ഉണ്ടായിരിക്കണേ ഭഗവാനേ...

സന്താനഗോപാലകൃഷ്ണാ കൃഷ്ണാ
എന്നും തൊഴുന്നേൻ നിൻ ശ്രീപാദം
ഗോമേദകരത്ന തളിർപുഷ്പ തളകൾ
ഗോപികൾ ചാർത്തുന്ന തൃപ്പാദം..
സന്താനഗോപാലകൃഷ്ണാ... കൃഷ്ണാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kailasa Shailadhi Nadha

Additional Info

അനുബന്ധവർത്തമാനം