സ്വർണ്ണ കൊടിമരത്തിൽ

സ്വർണ്ണ കൊടിമരത്തിൽ പുതിയ
വർണ്ണ‍ക്കൊടി പറന്നു....
തിങ്കൾക്കല പോലെ പൈതലിൻ
മുഖശ്രീ വിടർന്നുവല്ലോ...

ദൈവവടിവിൽ വന്ന് വിടർന്ന സർഗ്ഗവസന്തമല്ലോ..
ചെമ്പകപ്പൂം കരത്തിൽ മാനവ ധർമ്മം അടങ്ങുമല്ലോ..
ഹോ ഹൊഹ ഹൊഹൊഹോ
ഹൊഹൊ ഹൊഹോ ഹോ ഹോഹോഹോ..

ഇരുണ്ടവാനിലൊളിവിതറും ചന്ദ്രനായ്
ഹൃദയവാനിൽ വന്ന മന്നവൻ..
വരണ്ട മണ്ണിലൊരു മധുര മാധവമായ്
മരന്ദമാരി പെയ്ത നന്ദനൻ..
ചുരുണ്ട കൂന്തലും ജ്യോതി കൺകളും
സുഗന്ധമെയ്യഴകും കൊണ്ടവൻ..
മയങ്ങിവിണ മധു മോഹപദമലരിൽ
മണികൾ ചാർത്തിടുന്ന നർത്തകൻ...

ഹോ ഹൊഹ ഹൊഹൊഹോ
ഹൊഹൊ ഹൊഹോ ഹോ ഹോഹോഹോ..

കാട്ടു പൊന്നുഷസ്സു പൂത്തുനിൽക്കുകയായ്
കവിത പാടുകിനി സഖികളേ..
ജ്ഞാനദേവനിവൻ തൂകും പുഞ്ചിരിയിൽ
കാലം വീണലിയും സഖികളേ..
നാടുകാത്തു സുഖം തേടിത്തന്നു
കുലദീപമായ് ജ്വലിയ്ക്കും ഈ മകൻ..
ദേവൻ കൊണ്ടുവന്ന ഭൂതനീ ഹൃദയ
നാഥൻ പന്തളത്തിൻ നായകൻ.....
നാഥൻ പന്തളത്തിൻ നായകൻ.....

ഹോ ഹൊഹ ഹൊഹൊഹോ

ചന്ദ്രികയും പൊൻ‌തിരയും
ഒന്നു ചേർന്നു വന്നതുപോൽ
സുന്ദരമുഖാംബുജമിന്നൊളി തൂകി...
ഇന്ദ്രദേവൻ വില്ലുകുലച്ചെയ്ത ശരം ശിശുവായി
വന്നുവല്ലോ മണ്ണിൻ മാറിൽ വിളയാടാൻ..
മധുമൊഴി മലയാള കീർത്തനങ്ങൾ ആലപിച്ചു
മന്നവനെ വാഴ്ത്തുക നാം സഖിമാരേ..
മൂവുലകും കയ്യടക്കാൻ മുക്കണ്ണന്റെ വരം നേടി
ഭൂവിൽ വന്ന രാജനിവൻ സഖിമാരേ...
ഭൂവിൽ വന്ന രാജനിവൻ സഖിമാരേ...

വർണ്ണമനോഹര മാലകൾ ചാർത്തിയ
വാടികൾ നിന്നാടി..
നവ ദീപമൊഴുക്കിയ ദീപ്തിയിൽ വാടിയ
ലതകൾ തളിർത്താടി...
ഭൂമിയും വാനവും ഓമന തന്നുടെ
കഥയിൽ ലയിക്കുന്നൂ...
മധു തേടിയ വണ്ടുകൾ ഗീതമരന്ദം
തൂകി രമിക്കുന്നൂ...

ഗംഗയും യമുനയും പമ്പാനദിയും
പൊൻ‌തുടി കൊട്ടുന്നൂ...
കടൽ വെള്ളല കൈകളാൽ താലമുയർത്തി
വേദങ്ങൾ പാടുന്നൂ...
കാലനദങ്ങളെ തമ്മിലിണക്കും
കാറ്റല പായുന്നൂ...
പുതുഗാനശലാകകൾ വീരസുതൻ തൻ
കീർത്തികൾ പാടുന്നൂ...

മതിയൊളി തൂകുമീ മണികണ്ഠൻ
നല്ല മാണിക്യം തോൽക്കുന്ന മണിവർണ്ണൻ
പന്തളനാടിന്റെ ഭാഗധേയം..
സ്വർഗ്ഗ മന്ദാരക്കാട്ടിലെ താരകം..
പൂക്കാത്ത ചില്ലകൾ പൂ ചൂടാൻ
പാടാത്ത വീണകൾ പാടുവാൻ
ആടാത്ത പൊൻ‌തൊട്ടിലാടുവാൻ
വന്ന താരകബ്രഹ്മമേ താലേലോ...
താലേലോ താലേലോ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Swarnakkodi Marathil

Additional Info

അനുബന്ധവർത്തമാനം