വെള്ളിക്കുടമണി

വെള്ളിക്കുടമണി തുള്ളിക്കുലുങ്ങണ
ചെല്ലക്കളിവണ്ടി ചെല്ലക്കളിവണ്ടി
മുത്തപ്പൻ മഞ്ഞു മുത്തപ്പൻ വാഴും
മുത്താരം കുന്ന് ചുറ്റി വരാം (വെള്ളി..)
 
കൊച്ചു നുണക്കഥച്ചെപ്പു തുറന്നാട്ടേ
തത്തമ്മപ്പെണ്ണേ പെണ്ണേ
കവിളിൽ നുണക്കുഴിയില്ലേലും
നുണക്കഥ പറയാൻ എന്തു ചേല്
 
കുന്നിന്റെ മോളിലെ പൂമരം പണ്ടൊരു
സ്വർണ്ണപ്പൈങ്കിളിയായിരുന്നു (2)
ആയിരം കാന്താരി പൂക്കുന്ന ദിക്കിൽ
നിന്നായിരം വിത്തുമായ് വന്നൂ (2)
മുത്താരം കുന്നിൽ കുഴിച്ചിട്ടു ഈ
മുത്താരം കുന്നിൽ കുഴിച്ചിട്ടു
 
ഓരില ഈരില മൂവില മുത്തില
ഓരോ തൈയ്യും വളർന്നു (2)
ഓരോ കൊമ്പിലും പൂ വന്നു കാ വന്നൂ
കാണാനഴകു വന്നൂ (2)
 മുത്തപ്പൻ തൊട്ടപ്പോ കുളിരു വന്നൂ
മഞ്ഞു മുത്തപ്പൻ തൊട്ടപ്പോ കുളിരു വന്നൂ
 
 
മണ്ണിലീ സ്വർണ്ണം വിതച്ചൊരാ പക്ഷിയെ
വിണ്ണിലെ ദേവർ ശപിച്ചൂ (2)
മേലോട്ടുയർന്നു പറക്കാനാകാതെ
കാലുകൾ മണ്ണിലുറച്ചു  (2)
മിന്നും ചിറകുകൾ ചില്ലകളായി
ആ സ്വർണ്ണക്കിളിയൊരു പൂമരമായ്
 
കൊച്ചു നുണക്കഥ ചെപ്പൊന്നടച്ചാട്ടേ
തത്തമ്മപ്പെണ്ണെ പെണ്ണേ (വെള്ളി...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Vellikkudamani

Additional Info

അനുബന്ധവർത്തമാനം