മലമകള്‍ തന്റെ

മലമകള്‍ തന്റെ മണാളനിമ്പമായി
തലയിലണിഞ്ഞിടും ഭഗവാനേ
മലര്‍മകള്‍ തന്നുടെ പതിയേ പതിവായി
മാറിലുറക്കിടും ഭഗവാനേ
മലമകള്‍ തന്റെ മണാളനിമ്പമായി
തലയിലണിഞ്ഞിടും ഭഗവാനേ

ധരാതലത്തെ പുഷ്പം പോലൊരു
തലയില്‍ചൂടും നാഗേശാ.. (2)
താണുവണങ്ങിടും അടിയങ്ങള്‍ക്കൊരു
താങ്ങായിത്തീരും നീയെന്നും (2)

മലമകള്‍ തന്റെ മണാളനിമ്പമായി
തലയിലണിഞ്ഞിടും ഭഗവാനേ
മലര്‍മകള്‍ തന്നുടെ പതിയേ പതിവായി
മാറിലുറക്കിടും ഭഗവാനേ

നടനം ചെയ്യുക നടനം ചെയ്യുക
നാഗ കുലേശ്വരനേ.. (2)
മകുടിമുഴങ്ങീ താളമിണങ്ങീ..
മനം തെളിഞ്ഞൊന്നാടുക നീ (2)

മലമകള്‍ തന്റെ മണാളനിമ്പമായി
തലയിലണിഞ്ഞിടും ഭഗവാനേ
മലര്‍മകള്‍ തന്നുടെ പതിയേ പതിവായി
മാറിലുറക്കിടും ഭഗവാനേ

qRHLKjECcyI