സ്നേഹമേ കറയറ്റ നിന്‍ കൈ

 

സ്നേഹമേ.. കറയറ്റ നിന്‍ കൈ
എന്തു ത്യാഗം ചെയ്തിടാന്‍
സ്നേഹമേ.. കറയറ്റ നിന്‍ കൈ
എന്തു ത്യാഗം ചെയ്തിടാന്‍
ഏവയേ.. തവലക്ഷ്യം
ആരാര്‍ക്കേകുമല്‍ ഫലപ്പെടാന്‍

ജാതിയില്ല മതങ്ങളില്ലിവിടില്ല
താഴ്ചയുയര്‍ച്ചകള്‍ (2)
നീതിയാം വഴിപോകയാണിവര്‍
നിഷ്കളങ്ക സഹോദരര്‍

സ്വന്തജാതിയിതെന്ന ചിന്തയിലെന്തു
മെച്ചം കണ്ടു നീ
ബന്ധുവിന്‍ ഗൃഹമാശ്രയിച്ചതില്‍
എന്തു നേടിയതിന്നു നീ..
നീ സഹായം നല്‍കി ആര്‍ക്കതില്‍
എന്തു ലാഭമിയന്നഹോ
നീ സഹായം നല്‍കി ആര്‍ക്കതില്‍
എന്തു ലാഭമിയന്നഹോ
നീമനസ്സില്‍ നിനച്ചതെന്ത്‌
ലഭിച്ചതെന്ത് സഹോദരാ

ചിറകൊടിഞ്ഞൊരു തള്ളയും
പൂഞ്ചിറകെഴാപ്പൈതങ്ങളും..
അരുതിയറ്റോരന്ധകാരമിതിങ്കലെങ്ങു പോകുവാന്‍
ശോകമേ.. ശോകമേ നീ ഏറിവന്നാല്‍
ഇത്രമാത്രമാകുമോ..
ലോകമേ ഇത് കണ്ടു നില്‍പ്പാന്‍
നീയുമിത്ര കഠോരമോ..നീയുമിത്ര കഠോരമോ..
നീയുമിത്ര കഠോരമോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
snehame karayatta

Additional Info

Year: 
1957
Lyrics Genre: 

അനുബന്ധവർത്തമാനം