മുന്നാഴി മുത്തുമായ് തീരങ്ങൾ

മുന്നാഴി മുത്തുമായ് തീരങ്ങൾ തേടുന്ന തോണിയിൽ
ഒന്നാം കരയിലെ പെണ്ണിന് ചാർത്തുവാൻ പൊന്ന്  (2)

ഖൽബിൽ മുത്തണിയൂ പെണ്ണേ പൊന്നേ പൊന്മണിയേ
ഏഴാം ബഹറ് കണ്ട സുൽത്താന ബീഗം നീ
പുന്നാരമ്പിളിയേ നല്ല മുത്തോലക്കിളിയേ
മഷിയെഴുതിയ മിഴി തുടിക്കണ് പെണ്ണേ
ഹോയ് ഹോയ് ഹോയ്

മുന്നാഴി മുത്തുമായ് തീരങ്ങൾ തേടുന്ന തോണിയിൽ
ഒന്നാം കരയിലെ പെണ്ണിന് ചാർത്തുവാൻ പൊന്ന്
ഖൽബിൽ മുത്തണിയൂ പെണ്ണേ പൊന്നേ പൊന്മണിയേ
ഏഴാം ബഹറ് കണ്ട സുൽത്താന ബീഗം നീ
പുന്നാരമ്പിളിയേ നല്ല മുത്തോലക്കിളിയേ
മഷിയെഴുതിയ മിഴി തുടിക്കണ് പെണ്ണേ
ഹോയ് ഹോയ് ഹോയ്

കുന്നിമണിക്കണ്ണെഴുതിയ ചേല്
കുന്നിമണിക്കണ്ണെഴുതിയ ചേല് ഓ
കിലുകിലുങ്ങണ കരിവളകൾ
തെളതെളങ്ങണ പൂഞ്ചൊടികൾ
നീ ഒരു പൂന്തിര തുളു തുളുമ്പണ പൊന്നല
അന്നാരം പുന്നാരം താളത്തിൽ തഞ്ചണ തേനല
മുന്നാഴി മുത്തുമായ് തീരങ്ങൾ തേടുന്ന തോണിയിൽ
ഒന്നാം കരയിലെ പെണ്ണിന് ചാർത്തുവാൻ പൊന്ന്

ഒന്നാം പൊൻതിര തുള്ളിവരുന്നൊരു നേരം
ഒന്നാം പൊൻതിര തുള്ളിവരുന്നൊരു നേരം.. ഓ
തുടി തുടിക്കണ് കടപ്പുറം നുര നുരയണ് കരൾത്തടം
ചാകര പെയ്ത്തുപോൽ ചാരത്തൊരു ശശികല
അഞ്ചത്തിൽ തഞ്ചത്തിൽ വെൺനുര ചിന്തണ പാലല

മുന്നാഴി മുത്തുമായ് തീരങ്ങൾ തേടുന്ന തോണിയിൽ
ഒന്നാം കരയിലെ പെണ്ണിന് ചാർത്തുവാൻ പൊന്ന്
ഖൽബിൽ മുത്തണിയൂ പെണ്ണേ പൊന്നേ പൊന്മണിയേ
ഏഴാം ബഹറ് കണ്ട സുൽത്താന ബീഗം നീ
പുന്നാരമ്പിളിയേ നല്ല മുത്തോലക്കിളിയേ
മഷിയെഴുതിയ മിഴി തുടിക്കണ് പെണ്ണേ
ഹോയ് ഹോയ് ഹോയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
munnazhi muthumayi

Additional Info

അനുബന്ധവർത്തമാനം