വയനാടൻ മഞ്ഞളിനെന്തു നിറം

വയനാടൻ മഞ്ഞളിനെന്തു നിറം
ഈ വാസനചെപ്പിന്റെ തങ്കനിറം
വയലേലക്കിളികൾതൻ പുന്നാരം ഈ
വനമുല്ലക്കുളിരിലിനു സംഗീതം
വയനാടൻ മഞ്ഞളിനെന്തു നിറം ഈ
വാസനചെപ്പിന്റെ തങ്കനിറം

പനിനീരോ പാലമൃതോ
കുന്നത്തെ പുഴയിൽ കുളിയ്ക്കാനിറങ്ങുന്ന
കുംഭത്തിൻ പഞ്ചമിയോ
പൊന്നും വയമ്പും നാവിലലിഞ്ഞാൽ
പൊന്നോലയിൽ ഇരുന്നാടാമോ

മാമ്പൂവോ തേൻപൂവോ
മംഗലം കാവിൽ ഭഗവതിയണിയുന്ന
മാലയിൽ മാൺക്യമോ
ചെമ്മാനത്തുമ്പത്ത് വള്ളിയൂഞ്ഞാലിട്ടാൽ
ചെന്തെങ്ങിൻ പൂക്കുലയ്ക്കാടാമോ
ചന്തത്തിൽ ചാഞ്ചക്കമാടാമോ

[വരികൾക്ക് നന്ദി
എതിരൻ കതിരവൻ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vayanadan manjalinenth

Additional Info

Year: 
1985
Lyrics Genre: 

അനുബന്ധവർത്തമാനം