നെഞ്ചിൽ നിറമിഴിനീരുമായ് മോഹം

നെഞ്ചിൽ നിറമിഴിനീരുമായ് 

മോഹം ഒരു ബലിദാനമായ്

നെഞ്ചിൽ നിറമിഴിനീരുമായ് 

മോഹം ഒരു ബലിദാനമായ്

ഏതോ കർമ്മ ബന്ധത്തിന്നിടനാഴിയിൽ

ആരും കാണാപ്പാട്ടിൻ നെടുവീർപ്പുമായ്

ഒരു കണ്ണീർമേഘം പെയ്യാൻ 

വയ്യാതെങ്ങോ വിങ്ങുമ്പോൾ   (നെഞ്ചിൽ)

 

ഉള്ളിൽ കുറുകുന്ന വെൺപിറാക്കളേ

കണ്ണീരാറ്റിൻ കുഞ്ഞോളങ്ങളേ

താനേ തളരുന്ന ചുണ്ടിലൂറുമീ

താരാട്ടു പാട്ടിന്നീണം മൂകമായ്

അലിയും സ്നേഹമാം തൂവെണ്ണയും

അലഴിൽ ചാലിച്ച കൽക്കണ്ടവും

ഇനി മാറിൽ നീറും കാണാച്ചൂടും

നൽകാനാവില്ലല്ലോ (നെഞ്ചിൽ) 

 

ഏതോ തമസ്സിന്റെ കൈത്തലോടലിൽ

താഴെ വീണുപോയ് നേരിൻ താരകം

ആരോ മതിൽ കെട്ടി വേർതിരിച്ചുവോ

നെഞ്ചിൽ പൂത്തു നിന്ന മോഹപ്പൂപ്പാടം

നനയും കണ്ണിലെ കാരുണ്യവും

മരുവായ് മാറ്റിടും സൂര്യോഷ്ണമേ

ഒരു വേനൽക്കാറ്റിൻ ശാപാഗ്നിയിൽ 

ജന്മം നീറും നേരം  (നെഞ്ചിൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nenjil Niramizhineerumaay Moham

Additional Info

അനുബന്ധവർത്തമാനം