ഇന്ദുകലാധരന്‍ തുടിയിലുണര്‍ത്തിയ

ആ ..ആ
ഇന്ദുകലാധരന്‍ തുടിയിലുണര്‍ത്തിയ
താളം അനന്തതാളം (2)
ആ താളത്തില്‍ ഒഴുകിവരുന്നൊരു
ശൈലജയല്ലോ നീ
ഇന്ദുകലാധരന്‍ തുടിയിലുണര്‍ത്തിയ
താളം അനന്തതാളം

നിന്‍ മിഴിവിടര്‍ന്നാല്‍ വാസരമാകും
നിന്‍ മുടിയഴിഞ്ഞാല്‍ യാമിനിയാകും ..ആ ..ആ  (2)
നിന്‍ ശാന്തഭാവം ശിശിരമാകും
നിന്റെ ശൃംഗാരം വസന്തമാകും
അനശ്വരമല്ലോ നിന്‍ നടനം
അനുപമല്ലോ നിന്‍ ചലനം (2)
ഇന്ദുകലാധരന്‍ തുടിയിലുണര്‍ത്തിയ
താളം അനന്തതാളം

നിന്‍ മൃദുസ്മേരം കൗമുദിയാകും
നിന്‍ വിരല്‍ത്തുമ്പില്‍ മാരിവില്‍ പൂക്കും ..ആ ..ആ (2)
നിന്‍ രൗദ്രഭാവം ഗ്രീഷ്മമാകും
നിന്‍ കരുണങ്ങള്‍ വര്‍ഷവുമാകും
പുലരണമെന്നും ഈ മഹിയില്‍
നിന്‍ നടനത്താലൊരു സ്വര്‍ഗ്ഗം (2)
ഇന്ദുകലാധരന്‍ തുടിയിലുണര്‍ത്തിയ
താളം അനന്തതാളം
ആ താളത്തില്‍ ഒഴുകിവരുന്നൊരു
ശൈലജയല്ലോ നീ
ഇന്ദുകലാധരന്‍ തുടിയിലുണര്‍ത്തിയ
താളം അനന്തതാളം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
indhukaladharan thudiyilunarthiya

Additional Info

അനുബന്ധവർത്തമാനം