താമരപ്പൊയ്‌കയെ താവളമാക്കിയ

താമരപ്പൊയ്‌കയെ താവളമാക്കിയ
താരിളം കുരുവികളേ
താമരപ്പൊയ്‌കയെ താവളമാക്കിയ
താരിളം കുരുവികളേ
ഇരുളറിയാതെ ഇടരറിയാതെ
നുകരുക ജീവിതസൗഭാഗ്യം
നുകരുക ജീവിതസൗഭാഗ്യം
താമരപ്പൊയ്‌കയെ താവളമാക്കിയ
താരിളം കുരുവികളേ

മനുഷ്യഭാഗ്യങ്ങള്‍ വെറും മായാമോഹങ്ങള്‍
ആകാശപുഷ്‌പംപോലെ അസ്ഥിരചാപലങ്ങള്‍ (2)
എങ്കിലുമീ ധന്യനിമിഷങ്ങളേ
എങ്കിലുമീ ധന്യനിമിഷങ്ങളേ
എന്റെ അനുമോദനം എന്റെ അനുമോദനം
ആ‍ശംസകള്‍ മംഗളാശംസകള്‍
ആശംസകള്‍ ആശംസകള്‍ ആശംസകള്‍
ആ ..
താമരപ്പൊയ്‌കയെ താവളമാക്കിയ
താരിളം കുരുവികളേ

വെളിച്ചമില്ലാതെ വരും വിധിയുടെ കളിപ്പാവ
മനസ്സിലെ കണ്ണുകളാല്‍ ഞാന്‍ മനുഷ്യനെയറിയുന്നു(2)
സുന്ദരമീ ധന്യനിമിഷങ്ങളേ
സുന്ദരമീ ധന്യനിമിഷങ്ങളേ
എന്റെ അഭിവാദനം എന്റെ അഭിവാദനം

താമരപ്പൊയ്‌കയെ താവളമാക്കിയ
താരിളം കുരുവികളേ.
ഇരുളറിയാതെ ഇടരറിയാതെ
നുകരുക ജീവിതസൗഭാഗ്യം
നുകരുക ജീവിതസൗഭാഗ്യം
ആ‍ശംസകള്‍ മംഗളാശംസകള്‍
ആശംസകള്‍ ആശംസകള്‍ ആശംസകള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thamarapoikaye thavalamakkiya

Additional Info

അനുബന്ധവർത്തമാനം