ഗായതി ഗായതി വനമാലി

ഗായതി ഗായതി വനമാലി
ഗായതി ഗായതി വനമാലി
നൃത്യതി നൃത്യതി ഗോപീപാദം
ഗായതി ഗായതി വനമാലി

മുരളികപാടീ യദുമുരളിക പാടീ
ഋഷഭഗാന്ധാര മധ്യമ ലയലഹരി
വേദവിപഞ്ചിയിലനാദി പഞ്ചമ
ധൈവത നിഷാദ ഷഡ്ജലയം
ആ.. ആ..ആ..ആ
ഗായതി ഗായതി വനമാലീ

ലാസ്യനാട്യ നടയില്‍
പാര്‍വണ താള ഖണ്ഡജതികള്‍
ലാസ്യനാട്യ നടയില്‍
പാര്‍വണ താള ഖണ്ഡജതികള്‍
ധിം തധിം തകധിം തധിം തകധിം
ധിത്തളാങ്കു തധികിടകു തധി തരികിടധിം
ഖണ്ഡം..
ഖണ്ഡമാം തിരുനടയഖണ്ഡമാം
ബ്രഹ്മതത്വാര്‍ഥമായി  മവുലകിലൊഴുകി
ഖണ്ഡമാം തിരുനടയഖണ്ഡമാം
ബ്രഹ്മതത്വാര്‍ഥമായി  മവുലകിലൊഴുകി

സാഗമഗ സഗമധമ
ഗാമധമ ഗമധനിധ
മാധനിധ മധനിസനി
ധനിസഗനിസാ സാ
സഗമഗസ നിസഗസനി
ധനിസനിധ മധനിധമ
ഗമധമഗ ഗമധനിസ സാനിധമഗ
സഗമധനി..
ഗായതി ഗായതി വനമാലീ..

ദ്വാപരയമുനാ രാഗപല്ലവികളരുളീ
മിശ്രതരംഗം
ദ്വാപരയമുനാ രാഗപല്ലവികളരുളീ
മിശ്രതരംഗം ..
മിശ്രം ..
തിരികിടതൈ  തിരികിടതൈ
തിര്‍ധിരികിടതക തിര്‍ധിരികിടതക
തിര്‍ധിരികിടതക ധാതിര്‍തരികിടതക 
തിര്‍ധിരികിടതക
താ താ താ താധാ താ..

അനുരാഗിയാം അനുരാധപാടി മാധവാഞ്ജലികള്‍
പ്രിയരാസകേളീ മന്ദിരങ്ങളില്‍ ഇന്ദുരജനീ മന്ത്രം
ദ്വാരകാങ്കണമാകെ കേള്‍പ്പൂ മംഗളാലാപം
ശ്രുതി സാന്ദ്രസല്ലാപം..

കാലത്രയ ദിഗ്ബന്ധന താളം
നാദാന്ദോളിത തിശ്രഗതി
കാലത്രയ ദിഗ്ബന്ധന താളം
നാദാന്ദോളിത തിശ്രഗതി
ലയതിശ്രഗതി തിശ്രം..
ജം തജം തധകിട ജം തജം
തത്തരികിട ധിം തരികിട
നും തരികിട ജം തരികിട
തധരികിട ധിത്തരികിട ജം
തധരികിട ധിത്തരികിട ജം
തധരികിട ധിത്തരികിട ജം തിശ്രം..

കരളിലെഴുമനാദിജന്മ കര്‍മഗതിയിലാര്‍ദ്രമായി
പെയ്യുമമൃത രാഗസാരമൊഴുകുന്നതിവിടെ
സ്വര്‍ഗ്ഗപാരിജാതമിവിടെ സ്വരവസന്തമന്ത്രമിവിടെ
സാമഗാന ധാരയിവിടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
gayathi gayathi vanamali

Additional Info

അനുബന്ധവർത്തമാനം