ഗാനമാണു ഞാൻ കാതിൽ മൂളുമോ

ഗാനമാണു ഞാൻ കാതിൽ മൂളുമോ
മാറിൽ നീ അമരുമോ പൂപോലെ
ഈണമാണു ഞാൻ വീണയാകുമോ
കൈകളാൽ പുണരുകിൽ തേൻനാദം
തനുവിതൾ ചേരും തെന്നലേ
വരിക നീലവനിയിൽ
നനവിനു ദാഹം മണ്ണിലെ
മുളയരി മതിയുടെ കനവിൽ
ഗാനമാണു ഞാൻ കാതിൽ മൂളുമോ
മാറിൽ നീ അമരുമോ പൂപോലെ

വാകകൾ പൂത്തു വനഹൃദയത്തിൽ
വരനദി ചൂടി വരണസിന്ദൂരം
കളി ചൊല്ലിയണഞ്ഞു ചുടുചെല്ലക്കാറ്റിൻ മാറിലെ
നറു ചന്ദനഗന്ധം തനു തൂവേർപ്പിൽ ഈറനായി
യമുനയിലീ യാമിനിയിൽ കുളിരിടും സല്ലാപവുമായി
ഇനി വരു സഖി പ്രണയിനി പ്രമദയായി
ഗാനമാണു ഞാൻ കാതിൽ മൂളുമോ
മാറിൽ നീ അമരുമോ പൂപോലെ

കാർമുകിൽ വാനിൽ നിറയുകയായി
പവനണി മിന്നൽപിണരുകളോടെ
മഴവില്ലു വിരിഞ്ഞു ജലകുംഭക്കാവടി ആടിടും
ഘനമദ്ദനതാളം മയിലാടിടും മേളമായി
മൊഴിയുമോ വീണാരവമായി  നനുനനെ ശൃംഗാരമഴ
ഇതിൽ അലിയുവാൻ പുളകമായി നനയുവാൻ
ആ അ ആ ആ ആ
ഗാനമാണു ഞാൻ കാതിൽ മൂളുമോ
മാറിൽ നീ അമരുമോ പൂപോലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
gaanamanu njan kathil moolumo

Additional Info

അനുബന്ധവർത്തമാനം