നിനവേ എൻ നിനവേ കൊഴിയും

നിനവേ എൻ നിനവേ കൊഴിയും പൂവിതളേ
നിനവേ എൻ നിനവേ കൊഴിയും പൂവിതളേ
ഈ ഏകാന്ത സന്ധ്യാ തീരം മൂളുന്ന പാട്ടിൽ
പെയ്യാതെ വിങ്ങും മേഘങ്ങളിൽ
അലയും നിലാവായി ഞാനലിഞ്ഞൂ
വെറുതെ നിന്നോർമ്മയിൽ കരഞ്ഞൂ
നിനവേ എൻ നിനവേ കൊഴിയും പൂവിതളേ

തിരിയായേരിയും നീയിന്നെന്നുയിരിൽ
മഴയായി പൊഴിയും പൂവല്ലിയിൽ
മുറിവാർന്നുണരും നിൻ ഉള്ളിൽ
കനിവിൻ കടലായി പാടാം
ഒരു മഞ്ഞിൻ കുഞ്ഞു തുള്ളിയായി
മിഴിയോരം മുത്താം ഞാൻ
ഒരു തൂവൽ തേൻവസന്തമായി
താരാട്ടും ഞാൻ
നിനവേ എൻ നിനവേ പൊഴിയും പൂവിതളേ

കനലായുരുകും നീയിന്നെൻ കരളിൽ
ചിറകാർന്നുയരും നിൻ കൂടെ ഞാൻ
വിരലാൽ തഴുകും നിൻ മാറിൽ
വിരിയും വെയിലിൻ നാളം
ഒരു ശില്പം വീണുടഞ്ഞുപോയി
ഒരു ഗാനം മൗനമായി
ഒരു വേനൽ കൂടു തേടുവാൻ ഞാൻ മാത്രമായി
അലയും നിലാവായി ഞാനലിഞ്ഞൂ
വെറുതെ നിന്നോർമ്മയിൽ കരഞ്ഞൂ
(നിനവേ എൻ നിനവേ കൊഴിയും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ninave en ninave

Additional Info

Year: 
2003

അനുബന്ധവർത്തമാനം