വാതിൽ ചാരുമോ

വാതിൽ ചാരുമോ തെന്നലേ മെല്ലെ നീ
വാരിത്തൂകുമോ നിറയെനിൻ പരിമളം
പകരുമോ പ്രണയമാം പൂന്തേൻ തുള്ളി
നുകരുമോ ഹൃദയമാം വേനൽ തുമ്പി
ആദ്യാമ്പുവീഴും പുതുമണ്ണായി മാറി ഞാൻ
ആഴങ്ങൾ തേടും കനൽമീനുപോൽ
മാറുമോ മാറുമോ മാറുമോ

പുതുമണിചൂടി കറുകകളാടി ഏതൊരോർമ്മയിൽ
കടലലതേടി അരുവികളോടി ഏതൊരാശയിൽ
ഈ വികാരം നിൻ ചിരാതിൽ
തുടുനാളമാകുമോ
ഈ പരാഗം പടർന്നെൻ ചിറകാകെ മൂടുമോ
പൊതിയൂ മുറുകേ സുരഭീ യാമമേ

മകരനിലാവുമിലകളുമായി കേളിയാടവേ
കുളിരണിരാവിനലസവിലാസ വേഷമൂർന്നുപോയി
നീ വരാതെ ഒരു കിനാവും വിരിയില്ല കണ്‍കളിൽ
നീ തൊടാനായി ഇതളനങ്ങും മലരായി മാറി ഞാൻ
രജനീ നദിയിൽ ഒഴുകാൻ അണയൂ

വാതിൽ ചാരുമോ തെന്നലേ മെല്ലെ നീ
വാരിത്തൂകുമോ നിറയെ നിൻ പരിമളം
പകരുമോ പ്രണയമാം പൂന്തേൻ തുള്ളി
നുകരുമോ ഹൃദയമാം വേനൽ തുമ്പി
ആദ്യാമ്പുവീഴും പുതുമണ്ണായി മാറി ഞാൻ
ആഴങ്ങൾ തേടും കനൽമീനുപോൽ മാറുമോ
മാറുമോ മാറുമോ മാറുമോ

മാറുമോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vathil charumo