എന്റെ മിഴിയാണ് നീ

യെയ്യാരെ യാരെ യാരെയാരെ യാ

എന്റെ മിഴിയാണ് നീ
എന്റെ വഴിയാണ് നീ
പണ്ടേ.. പണ്ടേ.. തന്നെ
എന്റെ മഴയാണ് നീ
എന്റെ വെയിലാണ് നീ
അന്നും ഇന്നും എന്നും
കണ്ണാലെ കണ്ടു നിന്നെ
കാതാലേ കേട്ടു നിന്നെ
കൈയ്യാലെ തൊട്ടു നിന്നെ നീയോ കാണാതെ
നിശ്വാസ കാറ്റെ കാറ്റെ
വെമ്പാതെ ചുമ്മാ ചുമ്മാ
ചുബിക്കാനുണ്ടോ ഉണ്ടോ നിന്നിൽ വിമ്മിട്ടം
എന്റെ മിഴിയാണ് നീ
എന്റെ വഴിയാണ് നീ
പണ്ടേ.. പണ്ടേ.. തന്നെ

മനസിലിപ്പോഴും നാണം പറയാൻ
മധുരമാണെങ്കിൽ നുണയാൻ കൊതിയേറെ
നിന്നെ മറന്നീടാൻ വയ്യ ഇനി വയ്യാ
നിന്നെ മറന്നാലോ എല്ലാം തീരില്ലേ
ആശിച്ചതെല്ലാം എല്ലാം
ആരൊക്കെ നേടും നേടും
ആശിച്ചു ഇഷ്ടം പോലെ ഞാനും കൂട്ടില്ലേ
അമ്പാടി കണ്ണാ വായോ
അമ്പെല്ലാം തായോ തായോ 
അൻപോടെ ഞാനിന്നെല്ലാം പെണ്ണിലെയ്തോട്ടെ
എന്റെ മിഴിയാണ് നീ
എന്റെ വഴിയാണ് നീ
പണ്ടേ.. പണ്ടേ.. തന്നെ

നീയല്ലാതാരാണെൻ കണ്ണാ നെയ്‌ ഉണ്ണാൻ
നീയില്ല എന്നാലോ മോഹം നോവല്ലേ
ഇഷ്ട്ട മഴക്കാലം പോലെ അരികെ വാ
നഷ്ടസുഖം പോലെ നീയോ മായല്ലേ
സ്നേഹത്തിൻ വെണ്ണകിണ്ണം 
മോഹിക്കാനല്ലെന്നാലോ
ജീവിക്കാനല്ലീ ജന്മം നേരോ നേരല്ലേ
മിണ്ടാതെ പോയെന്നാലും
ഇപ്പൊഴുമില്ലെ ഇല്ലേ
ചോദിക്കാനെന്തോ എന്തോ
ചോദ്യം നിൻ ചുണ്ടിൽ 

എന്റെ മിഴിയാണ് നീ
എന്റെ വഴിയാണ് നീ
പണ്ടേ.. പണ്ടേ.. തന്നെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente mizhiyanu nee

Additional Info

Year: 
2013

അനുബന്ധവർത്തമാനം