ചുണ്ടത്തെ ചെണ്ടുലഞ്ഞ്

ചുണ്ടത്തെ
ചുണ്ടത്തെ ചെണ്ടുലഞ്ഞ് ചിന്ദൂരപ്പൂ വിരിഞ്ഞ് 
കണ്ടല്ലോ പുഞ്ചിരിപ്പൂവഴക് 
മുറ്റത്തെ മുല്ല പൂത്തൊരഴക് 
രാവറിയാതെ കാറ്ററിയാതെ
അവളോ പൂത്തുലഞ്ഞു തൂമഞ്ഞില്‍ മുങ്ങിപ്പൊങ്ങി
ചുണ്ടത്തെ ചുണ്ടത്തെ
(ചുണ്ടത്തെ ചെണ്ടുലഞ്ഞ് )
ഓ ..ഓ
പ സ നീ രീ 
പ നീ ദ ദ 
മ ദ പ മ ഗ രി ഗ മ
മ ഗ രി  സ 
മണിയറയില്‍ ചിരി വിതറും
മണിയറയില്‍ ചിരി വിതറും
വെൺപൂവേ നിന്‍ ഇതളുകളില്‍
പുതുവിരികള്‍ ചുളിവണിയും
ഉന്മാദത്തിൻ പെരുമഴയില്‍
ഓ ഒരു പുലരിവരെയുമിവിടെ
നവലഹരി ചൊരിയുമഴകേ
നിൻ ‌സുഭഗ മധുര ഹാരം
നെഞ്ചില്‍ ചേരവേ
ഇളകീ കടലലകളില്‍ നുരപത പോലെ
ചുണ്ടത്തെ ചുണ്ടത്തെ
(ചുണ്ടത്തെ ചെണ്ടുലഞ്ഞ്)

ഓ ഓ നടവഴിയില്‍ മണമുതിരും
പൂമുല്ലേ നിന്‍ തളികകളില്‍
കനവുകളില്‍ തിരി തെളിയും
സംഗീതത്തിന്‍ ചിറകടിയില്‍.
ഓ കരളില്‍ എരിയും കനലില്‍
സ്വരജതികള്‍ ഇവിടെ വിരിയും
നിന്‍ ഹൃദയവിരഹഭാരം മുത്തായി  മാറിടും
ഓ നിറയെ കളിചിരിയായി  പടരുമിന്നാളിൽ
ചുണ്ടത്തെ ചുണ്ടത്തെ
(ചുണ്ടത്തെ ചെണ്ടുലഞ്ഞ് )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chundathe chendulanje

Additional Info

Year: 
2013

അനുബന്ധവർത്തമാനം