ഏകാകി നീയിന്നോ

ഏകാകി നീയിന്നോ നോവുന്ന മണ്ണിൽ 
പുലയൊന്നൂതി ചേരുന്നു വേനൽ
നിൻ ഉരുകിയ നെഞ്ചിനുള്ളിൽ
നിണമെങ്ങും മഷിപോലെ
കരയാകും രണഭൂവിൽ
ഈ വിധിയുടെ ഭാണ്ടവും ചൂടി
ഈ വ്യഥയുടെ ഭാരവും പേറി
[ഏകാകി നീയിന്നോ]

കലിയുടെ കൈകൾ  നഖമുനയാലെ
നിന്നുള്ളിൻ ഇതളിൽ കഥകോറി വെറുതെ
അഴലുകളോരോ നിഴലുകളായി നിൻ
കണ്ണീരിൻ വഴിയിൽ.. തിരയാടി നിളയെ
ഇരുളല മങ്ങും പുലരികളില്ലേ
കനിവുകളേകും കനവുകളില്ലേ
വിധിയുടെ ഭാവന തീരാൻ 
ഈ വ്യഥയുടെ ഭാവന മായാൻ ഓ 
[ഏകാകി നീയിന്നോ]

പുലരൊളി മൂടും കണിവയലാകെ
പൂചൂടി നിറയെ.. പകയിൽ നീയുറയെ
തലവര പൊള്ളും പകലുകളെല്ലാം
പോകില്ലേ അകലെ..തളരല്ലേ തളിരേ..
മിഴിയിണ മെയ്യും മഴമറയില്ലേ
മൊഴിയുടെ സ്നേഹം സ്വരമണിയില്ലേ
വിധിയുടെ താണ്ടവും തീരാൻ
ഈ വ്യഥയുടെ രോദനം മായാൻ ..

ഏകാകി നീയിന്നോ നോവുന്ന മണ്ണിൽ 
പുലയൊന്നൂതി ചേരുന്നു വേനൽ
നിൻ ഉരുകിയ നെഞ്ചിനുള്ളിൽ
നിണമെങ്ങും മഷിപോലെ
കരയാകും രണഭൂവിൽ
ഈ വിധിയുടെ ഭാണ്ടവും ചൂടി
ഈ വ്യഥയുടെ ഭാരവും പേറി
ഓ ..ഏകാകി നീയിന്നോ നോവുന്ന മണ്ണിൽ 
പുലയൊന്നൂതി ചേരുന്നു വേനൽ
നിൻ ഉരുകിയ നെഞ്ചിനുള്ളിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ekaki neeyinno

Additional Info

Year: 
2013

അനുബന്ധവർത്തമാനം