നീ നിലാവുപോല്‍

നീ നിലാവുപോല്‍
ഈ നിലാവുപോല്‍
നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില്‍
സ്വപ്നസാനുവില്‍ ജീവനാളമായി 
നീ വിരല്‍ മീട്ടിയാലുണർന്നീടുമാത്മസാരംഗിയാവാനായ്
പദതാളം തേടി ഞാനും പാതയില്‍ പാതിരാവനങ്ങളില്‍
ഓര്‍മ്മയാം പൂഞ്ചോലയില്‍
തോണിയായ് നീ പോരുമോ
ആയിരം രാവിലെ തേടലിന്‍ സൌരഭം
ഓരിതള്‍ തുമ്പിലൂറുന്നിതാ
നീ നിലാവുപോല്‍
ഈ നിലാവുപോല്‍
നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില്‍
സ്വപ്നസാനുവില്‍ ജീവനാളമായി 

പ്രണയംപോല്‍ പ്രിയമേറും മധുവുണ്ടുവോ
ഹൃദയമേ മതിവരാതിനിയുമാ മാധവം
നുകരുവാനും വിതുമ്പി
തിരകളായ് ഞാന്‍ തുളുമ്പി
കരയിലാളും കിനാവായി
നീ നിലാവുപോല്‍
ഈ നിലാവുപോല്‍
നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില്‍
സ്വപ്നസാനുവില്‍ ജീവനാളമായി 

നീ നിലാവുപോല്‍
ഈ നിലാവുപോല്‍
നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില്‍
സ്വപ്നസാനുവില്‍ ജീവനാളമായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nee nilavupol

Additional Info

Year: 
2013

അനുബന്ധവർത്തമാനം