വാനവില്ലേ മിന്നൽക്കൊടിയെ

വാനവില്ലേ മിന്നൽക്കൊടിയെ പുൽകാൻ മോഹമോ
നീലനിലാ നിഴൽച്ചുഴിയില്‍ നീന്താന്‍ മോഹമോ
മാമഴക്കാറ്റിൻ നെഞ്ചിൽ ഊഞ്ഞാലാടാൻ
പൂവിതൾതെല്ലേ മെല്ലെ നീ പോവല്ലേ
നീ മൂളും പാട്ടുകൾ നീ കേൾക്കാൻ മാത്രമോ 

രാവിൻ മുറ്റത്തെ മുത്തുത്തൈമുല്ലേ
വാനിൽ ചാഞ്ചാടാൻ മോഹിക്കല്ലേ
മഞ്ഞിൻ മാറത്തെ മാടത്തപ്പെണ്ണേ
മേലെ മേഘത്തിൽ ചേക്കേറല്ലേ
വെള്ളിച്ചില്ലു വെയിൽ വീഴും
വേളിക്കായൽ തുഴഞ്ഞീവഴി നീ വന്നൂ
എന്തിനീ നൊമ്പരം സാന്ദ്രമാം സൗഹൃദം 

ആറ്റിൽ പാഞ്ഞോടും അമ്മാനം മീനേ
നീയീ ചെമ്മാനം മോഹിക്കല്ലേ
മേയും മിന്നായം മിന്നാമിനുങ്ങേ
കാണാനക്ഷത്രം കണ്ണു‌വെയ്ക്കല്ലേ
വേനൽക്കാറ്റിൽ ഉലഞ്ഞാടും ചില്ലത്തുമ്പിൽ
മെനഞ്ഞിന്നലെ നിൻ കൂട്
എന്തിനീ നൊമ്പരം സാന്ദ്രമാം സൗഹൃദം