ഓർമ്മകൾ പൂക്കുമെന്റെ

ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ
നെഞ്ചിലെ പാട്ടുതരാം മാറിലെ ചൂടുതരാം
എന്നുമെൻ സ്നേഹമാലകൾ ചാർത്തിടാം
       
ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ


ആവണിപ്പൂന്തൊടിയിൽ ആതിരതൻ പാൽക്കടവിൽ
ആയിരം ജന്മമായ് ഞാൻ കാത്തുനിൽക്കയായ്
കേട്ടില്ല നിൻ കൊലുസിൻ കൊഞ്ചലെങ്ങും ഈ വഴിയിൽ
പെയ്തെന്റെ നൊമ്പരത്തിൻ നീർപ്പളുങ്കുകൾ…


ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ …


ആ… ആ…. ആ… ആ…….
ഈവർണ്ണപ്പൂക്കളവും ഈയോമൽ പൂവിളിയും
നാം പണ്ടുകണ്ടുമുട്ടും ഉത്രാടസന്ധ്യകളും
എങ്ങനെ ഞാൻ മറക്കും? ജീവിതത്തിൻ നീർച്ചുഴിയിൽ
മുങ്ങുന്നു നമ്മൾ തൻ കടലാസുതോണികൾ


ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ
നെഞ്ചിലെ പാട്ടുതരാം മാറിലെ ചൂടുതരാം
എന്നുമെൻ സ്നേഹമാലകൾ ചാർത്തിടാം


ഓർമ്മകൾ പൂക്കുമെന്റെ…..
പൂവനങ്ങളിൽ…….
നീ വരൂ……. ചുണ്ടിലോണ
പൂവുമായ് സഖീ……