ദക്ഷിണകൈലാസവാസാ...

ദക്ഷിണകൈലാസവാസാ, ദേവാ
ദക്ഷഹരാ ശ്രിത രക്ഷകാ
ദക്ഷിണയായ് വയ്പ്പൂ മമജന്മം മുന്നിൽ
ദാക്ഷായണീപതേ സ്വീകരിക്കൂ, എന്നെനിൻ
മാറിലെ കൂവളമാലയാക്കൂ
(ഹരഹരശംഭോ ശിവശിവശംഭോ
പാലയ പാലയ പാഹി വിഭോ)


പാതിമെയ്യാം പ്രിയ പാർവ്വതിയോടൊത്തു
പാരിതിൽ നീ പരിലസിക്കേ
പരിജനജാലത്തിൻ പരിദേവനം കേട്ടു
പരമാമൃതം നല്കിടുന്നു, മോക്ഷ-
പ്പടിയേറുവാൻ തുണയ്ക്കുന്നു
(ഹരഹരശംഭോ ശിവശിവശംഭോ
പാലയ പാലയ പാഹി വിഭോ)


കൊടിയേറ്റുകണ്ടു നിൻ ആറാട്ടുകണ്ടു ഞാൻ
ആനന്ദബാഷപങ്ങളോടെ
ശിവരാത്രീ വ്രതം നോറ്റു ഭജിക്കുന്നു
ശിവനേനിൻ പുണ്യമാലെ, ദുഃഖ
കടൽതാണ്ടുവാൻ നിൻ ചാലെ
(ഹരഹരശംഭോ ശിവശിവശംഭോ
പാലയ പാലയ പാഹി വിഭോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dakshinakailasavaasaa...

Additional Info

അനുബന്ധവർത്തമാനം