താഴ്വരയിലെ

താഴ്വരയിലെ താഴം പൂക്കളേ …  പാടുമോ (2)
നാടൻപാട്ടിലെ പ്രേമസുന്ദരഗീതകം
പണ്ടൊരു രാജകുമാരൻ സുന്ദരദേവകുമാരൻ
ഗന്ധർവ്വശാപത്താലവനു വൻപുലിയായ് പിറന്നു
അവനാരെ തേടുന്നു ചാരെ?
ചൊല്ല് ചൊല്ല് ചെല്ലപ്പൂവേ .ചൊല്ല് ചൊല്ല്

മഞ്ചിനടുക്കാ നാട്ടുരാജ്യത്തിലെ
മൊഞ്ചുള്ള രാജകുമാരി
രാജകുമാരിയെ ചുംബിച്ചാൽ വീണ്ടും
നീ രാജകുമാരൻ
എന്ന് വരം നകി ഗന്ധർവ്വനന്നേരം
വൻപുലിയായവൻ കാത്തിരുന്നു
രാജകുമാരിയും കാത്തിരുന്നു ഈ പുഷ്പവാടിയിൽ
വരും വരും ഒരുനാൾ എന്ന് കാത്തു
അവളവനു വേണ്ടി നോമ്പ് നോറ്റു
മഴമുകിലൊളി കണ്ടു തപസ്സുചെയ്യുന്ന
ചുവന്നവേഴാമ്പൽ പോലെ
പാടു പാടു വാവേ വാവേ
പാടു പാടു ( താഴ്വരയിലെ  … )

ആവണി സന്ധ്യയിൽ ആതിര നാളിൽ
താഴ്വരയിൽ അവർ സംഗമിച്ചു
കൂർത്ത നഖംകൊണ്ട് രാകകുമാരി തൻ
ദേഹം മുറിഞ്ഞു
രാജകുമാരിതൻ ദേഹം മുറിഞ്ഞപ്പോൾ
പാവമവന്റെ മനംമുറിഞ്ഞു
രാജകുമാരിതൻ വേദനയോർത്തവൻ
ചുംബനം നൽകിയില്ലാർദ്രമായ്
അവളിവനു വേണ്ടി ഇന്നും കാത്തിരുന്നു
അവൻ അകലെയേതോ കാട്ടിൽ തപസ്സിരുന്നു
ഒരിക്കലെങ്കിലും ഇതുവഴിയവൻ വരും
ഒടുവിലീകവിൾ ചുവന്നിടും
പാടു പാടു വാവേ വാവേ
പാടു പാടു ( താഴ്വരയിലെ  … )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thazhvarayile

Additional Info

Year: 
2012

അനുബന്ധവർത്തമാനം