കണ്ണിനോ കളഭമായ

കണ്ണിനോ കളഭമായ മോഹിനി നീ
കാതിനോ കൊലുസ്സണിഞ്ഞ വാഹിനി നീ
അഴകേഴുമായ് അകമാകെ നീ
അനുരാഗമാരിയുടെധാര പോലെ (2)
കുളിരുമെഴുകിയ കനവൊരു വിപിനം
( കണ്ണിനോ…. )

വസന്തം വാരിച്ചൂടും മുല്ലപ്പെണ്ണിന്നില്ലത്താകെ
കുയിലൊലി നിറയണ സുഖം
വസന്തം വന്നു ചേരും നേരത്താലിൻകൊമ്പിൻ മേലേ
ഹരിമുരളികയുടെ സ്വരം
ഇലകൊണ്ട് പൊതിഞ്ഞൊരു തളിരുടലിൽ
പകലിന്റെ വിരൽ പവനണിയുകയോ
അരികെ അരികെ തളിരിന്നരികെ
കനകലിപിയിലെ പുലരൊളി നടനം ( കണ്ണിനോ…. )

നിലാവിൽ നീയെൻമുന്നിൽ പിച്ചിപ്പൂവായ് മാറും നേരം
മനസ്സിന് പുതിയൊരു മണം
നിലാവിൽ നീയെൻമെയ്യിൽ പയ്യെപ്പയ്യെച്ചേരും നേരം
മനസ്സൊരു നറു ഹിമകണം
മലരമ്പ് തരുന്നൊരു മണിവരനെ
മിഴിതേടുകയോ ഇണമണിമലരേ
നിറയെനിറയെ സിരയിൽ നിറയെ
മധുരമൊഴുകിയ മധുവിധു ലയനം
( കണ്ണിനോ…. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannino kalabhamaaya

Additional Info

Year: 
2012

അനുബന്ധവർത്തമാനം